തിരക്കിട്ട ജീവിതത്തിൽ ഒന്ന് പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. കൊറോണ കവർന്നെടുത്തത് ഇത്തരം ചെറിയ വലിയ സന്തോഷങ്ങളെയാണ്. പുറത്ത് പോവുന്നത് തന്നെ അപകടരമായ സാഹചര്യത്തിൽ പുറമേ പോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും ചില അടിയന്തര സാഹചര്യത്തിൽ പോവേണ്ടി വന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഡബിൾ മാസ്ക്ക് നിർബന്ധമായും ധരിക്കുക.
- കൈകൾ വൃത്തിയായി കഴുകുക
- കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
- കൃത്യമായ വായുസഞ്ചാരം ലഭിക്കുന്ന ഹോട്ടലുകൾ തിരഞ്ഞെടുക്കാം. ഇടുങ്ങിയ ചെറിയ ഹോട്ടലുകൾ ഒഴിവാക്കുന്നതാണ് ഉത്തമം
- പരമാവധി വേഗം ഭക്ഷണം കഴിച്ചിറങ്ങാം.
- കാർഡ് വഴി പൈസ നൽകുന്ന രീതി അവലംബിക്കാം
- ഭക്ഷണം കഴിച്ചിറങ്ങിയാലും സാനിറ്റൈസർ ഉപയോഗിക്കാൻ മറക്കരുത്.
- പുറത്ത് പോവുമ്പോൾ സ്പ്രേ സാനിറ്റൈസർ കരുതുന്നത് നല്ലതാണ്. ഇരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് അടിച്ച് കൊടുക്കാം
എന്തെല്ലാം കഴിക്കാം
- കോവിഡ് കാലഘട്ടത്തിൽ അരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്.
- പഴം, പച്ചക്കറികൾ ധാരാളം ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താം.
- പാലും പാൽ ഉത്പനങ്ങളും നല്ലതാണ്.
- ദഹിക്കാൻ ബുദ്ധിമുട്ടുള്ള മാംസാഹാരങ്ങൾ പുറമേ നിന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കാം.
- പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാം.
Content Highlights: Things to consider while eating out during the pandemic