ഓണസദ്യയിൽ പ്രധാനിയായ കാബേജ് തോരൻ വ്യത്യസ്തമായ രീതിയിൽ പരീക്ഷിച്ചാലോ
ചേരുവകൾ
- കാബേജ് ചെറുതായി അരിഞ്ഞത്- ഒരു കപ്പ്,
- ഉഴുന്നുപരിപ്പ്- ഒരു ടേബിൾസ്പൂൺ,
- കടുക് -കാൽ ടീസ്പൂൺ,
- വറ്റൽമുളക്- രണ്ടെണ്ണം,
- വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ,
- കറിവേപ്പില- മൂന്ന് തണ്ട്,
- തേങ്ങ- അരമുറി ചിരകിയത്
- മഞ്ഞപ്പൊടി- കാൽ ടീസ്പൂൺ
- മുളകുപൊടി -കാൽ ടീസ്പൂൺ,
- വെളുത്തുള്ളി -നാല് അല്ലി,
- ജീരകം- കാൽ ടീസ്പൂൺ,
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടുപ്പിൽ ഒരു പാൻ വെച്ചിട്ട് അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉഴുന്ന്, എന്നിവയിട്ട് ഇളക്കുക. അതിനുശേഷം മിക്സിയിൽ തേങ്ങയും ജീരകവും മുളകുപൊടിയും വെളുത്തുള്ളിയും മഞ്ഞപ്പൊടിയും ഇട്ട് ക്രഷ് ചെയ്തെടുക്കുക.ശേഷം ഈ അരപ്പ് പാനിലേക്ക് ഒഴിച്ചു അഞ്ച് മിനിറ്റ് ചെറിയ തീയിൽ ഇട്ട് ഇളക്കി എടുക്കുക. എന്നിട്ട് അതിൽ കൂടി കാബേജ് അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ഇട്ട് ചെറിയ സിമ്മിൽ 10 മിനിറ്റ് വേവിക്കാൻ വെക്കുക.ശേഷം നല്ലതുപോലെ തോർത്തി എടുക്കുക. സ്വാദിഷ്ടമായ കാബേജ് തോരൻ തയ്യാർ.
Content Highlights: cabbage thoran for kerala sadya