ഓണസദ്യയിലെ കേമനാണ് ഇഞ്ചിക്കറി. ഇഞ്ചിയുടെ രുചിയും പുളിയും നേരിയ മധുരവും ചേർന്ന ഈ വിഭവത്തിന് ആരാധകർ ഏറെയാണ്. ആരോഗ്യത്തിനും മികച്ചതാണെന്നാണ് പഴമക്കാർ പറയുന്നത്
- ഇഞ്ചി- 200 ഗ്രാം
- ഉള്ളി -10എണ്ണം
- പച്ചമുളക്- 2എണ്ണം
- ശർക്കര -ആവശ്യത്തിന്(1/4 ടീസ്പൂൺ )
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില -ആവശ്യത്തിന്
- വെളിച്ചെണ്ണ- 100 ഗ്രാം
- കടുക് -1 ടേബിൾസ്പൂൺ
- വറ്റൽ മുളക് – രണ്ടെണ്ണം ( മുറിച്ചത് )
- മഞ്ഞൾപൊടി -1/4 ടീസ്പൂൺ
- ഉലുവ – മുഴുവൻ പത്തെണ്ണം
- കായം – കാൽ ടീസ്പൂൺ
- നല്ലെണ്ണ – 1 ടീസ്പൂൺ (ഉദയം )
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി-2 ടേബിൾസ്പൂൺ
- വാളൻപുളി- നെല്ലിക്ക വലുപ്പത്തിൽ
- വെള്ളം -ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
പാൻ ചൂടാക്കിയശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി പാകത്തിന് മൂപ്പിച്ചെടുക്കുക. അത് വറുത്തുകോരിയ ശേഷം ഇഞ്ചി നന്നായി മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം അതേ പാനിൽ ഇഞ്ചി വറുത്തെടുത്ത എണ്ണ ചൂടാക്കിയശേഷം അതിലേക്ക് കടുക്, വറ്റൽമുളക്, അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളി, എന്നിവ ഇട്ട് നന്നായി വഴറ്റുക. ഉള്ളി മൂത്ത ശേഷം ചൂടുവെള്ളത്തിൽ കുതിർത്തുവച്ച പുളി നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് അതിലേക്ക് ഒഴിക്കുക. അര ഗ്ലാസ് വെള്ളം കൂടി അതിലേക്ക് ഒഴിക്കുക (തിളപ്പിച്ചാറിയ വെള്ളം ), അത് നന്നായി തിളച്ചശേഷം അതിലേക്ക് മേൽപ്പറഞ്ഞ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്,മുളകുപൊടി,മല്ലിപ്പൊടി എന്നിവ ചേർത്തിളക്കിയശേഷം മിക്സിയിൽ പൊടിച്ചുവെച്ച ഇരിക്കുന്ന ഇഞ്ചി അതിലേക്ക് ഇട്ട് നന്നായി ഇളക്കി ചേർക്കുക. അത് നന്നായി തിളച്ചശേഷം ചെറുതീയിൽ 5 മിനിറ്റ് വയ്‍ക്കുന്ന അതിനോടൊപ്പം തന്നെ നല്ലെണ്ണയും കായവും ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഇറക്കിവയ്‍ക്കുക.
Content Highlights Inji curry recipe