വൈവിധ്യമാർന്ന ഭക്ഷണപരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിലത് കണ്ടാൽ വായിൽ വെള്ളം വരുമെങ്കിൽ ചിലത് കണ്ടാൽ ഇതെന്ത് ഭ്രാന്താണെന്നും തോന്നി പോവും. തണ്ണിമത്തങ്ങയിൽ പിസ തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തണ്ണിമത്തൻ വട്ടത്തിൽ അരിയുന്നു. ഇത് പാനിൽ ചുട്ടെടുക്കുന്നു. രണ്ട് വശവും ചുട്ടെടുക്കുന്നുണ്ട്. ഇതിന് ശേഷം ബാർബിക്യു സോസ് ഇതിന്റെ ഒരു വശത്ത് തേച്ചു പിടിപ്പിക്കുന്നു. ഇതിലേക്ക് സോസേജും ചീസും ചേർക്കുന്നു. പിന്നീട് ഇത് ഓവനിൽ വെച്ച് ബേക്ക് ചെയ്തെടുക്കാം.
ടിക്ക് ടോക്കിൽ പുറത്ത് വന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇതൊരു ഭ്രാന്തൻ കോംമ്പിനേഷനാണെന്നാണ് ഏവരും പറയുന്നത്.തേൻ ചേർത്ത പിസയും പൈനാപ്പിൾ ചേർത്ത പിസയും ഇതിന് മുൻപ് വൈറലായിരുന്നു.
Content Highlights: watermelon pizza latest food trend