തിരുവനന്തപുരം: തിരുവല്ലത്ത് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. മടതുനടയിൽ ഹെനാ മോഹനും (50) മകൾ നീതുമോഹനു(28)മാണ് മരിച്ചത്.
തിരുവല്ലം നെല്ലിയോട്ടെ വാടക വീടിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഈ വീടിനടുത്തുള്ള എർത്ത് കമ്പിയ്ക്ക് അടുത്ത് നിന്ന് കളിക്കുന്നതിനിടെ നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്.
ഈ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് നീതുവും അമ്മ ഹെനയും മരിച്ചത്. പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
നീതുവിന്റെയും അമ്മ ഹെനയുടേയും മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
content highlights: mother daughter died to electric shock in thiruvananthapuram