പത്ത് രൂപയ്ക്ക് ഐസ്ക്രീം കഴിച്ചാലോ അതും ഇലയിൽ പൊതിഞ്ഞ്. തമാശയാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. അമൃത്സറിൽ നിന്നുള്ള ദാമോദറാണ് ഇത്തരത്തിൽ ഐസ്ക്രീം വിൽക്കുന്നത്. ദിവസേന സൈക്കിളിൽ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അദ്ദേഹത്തിന്റെ വിൽപ്പന.
ഫുഡ് വളോഗർ ഗൗരവ് വാസന്റെ ചാനലിലൂടെയാണ് ഇദ്ദേഹത്തിന്റെ വീഡിയോ പുറംലോകത്തേക്ക് എത്തിയത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്, കൊഴുപ്പ് കൂടിയ പാൽ, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ഐസ്ക്രീം നിർമ്മാണം. ഐസ്ക്രീം ഇലയിലാക്കി തൂക്കിയാണ് വിൽക്കുന്നത്. അമ്പത് ഗ്രാമിന് 20 രൂപയാണ് വില. ആവശ്യക്കാർക്ക് വേണ്ട അളവിൽ ഐസ്ക്രീം തൂക്കി നൽകുന്നു.
പലരുടെയും നെസ്റ്റാൾജിയയാണ് ഇത്തരം ഭക്ഷണമെന്നാണ് കമന്റുകൾ. നിരവധി പേർ ഇദ്ദേഹത്തിന് സഹായ വാഗ്ദാനവുമായി എത്തി.
Content Highlights: Selling Ice Cream on Leaves from amritsar