“സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരുടേ മേൽ മെക്കിട്ടു കേറാൻ ആരാണ് ലൈസൻസ് നൽകിയത്. പോലീസിനെ പറഞ്ഞിട്ട് കാര്യമില്ല. പോലീസിന് ടാർജറ്റ് നൽകിയതാണ്. ജീവിതം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടത്.” ശമ്പളം കിട്ടുന്നവർ മാത്രം ജോലിക്ക് പോയാൽ മതിയോ എന്നും വിഡി സതീശൻ ചോദിച്ചു.
അൽഫോൻസയെപ്പോലെ ദിവസക്കൂലിക്ക് ജോലിചെയ്ത് കുടുംബം പോറ്റുന്നവരുണ്ട്. കേരളത്തിലെപ്പോലെ മറ്റെവിടെയാണ് ഇത്തരത്തിൽ കൊവിഡ് നിയന്ത്രണങ്ങളുള്ളത്. അൽഫോൻസയെ സന്ദർശിക്കുമ്പോൾ പ്രതിപക്ഷ നേതാവിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു.
ചൊവ്വാഴ്ചയാണ് അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൻസയെ നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തത്. മീൻ കുട്ട പിടിച്ചുവാങ്ങുന്നതിനിടെ വീണ് അൽഫോൻസയുടെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്.