ഇങ്ങനെയും ചിക്കൻ പൊരിക്കാം, പുളി ചേർത്ത് പൊരിച്ചെടുത്ത ചിക്കൻ പരീക്ഷിച്ചാലോ
ചേരുവകൾ
- ചിക്കൻ വിംഗ്സ്- ഒരു കിലോ
- ചില്ലി ഗാർലിക് പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
- സോയ സോസ്- രണ്ട് ടേബിൾ സ്പൂൺ
- ടാമറിൻഡ് പ്യൂരി- രണ്ട് ടേബിൾ സ്പൂൺ
- ഇഞ്ചി, ചെറുതായി അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ
- വിനാഗിരി- അര കപ്പ്
- ശർക്കര പാനി അല്ലെങ്കിൽ തേൻ- ഒരു ടേബിൾ സ്പൂൺ
- കുരുമുളക്പൊടി- ഒരു ടേബിൾ സ്പൂൺ
- നാരങ്ങാ നീര്- രണ്ട് ടേബിൾ സ്പൂൺ
- അരിപ്പൊടി- ഒരു കപ്പ്
- ചോളപ്പൊടി- ഒരു കപ്പ്
- എണ്ണ- ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
ചിക്കൻ വിംഗ്സ് കഴുകി വൃത്തിയാക്കി നനവ് നീക്കിയ ശേഷം സോയ സോസ്, ടാമറിൻഡ് പ്യൂരി, ചില്ലി ഗാർലിക് പേസ്റ്റ്, ഇഞ്ചി, വിനാഗിരി, നാരങ്ങാനീര്, അരിപ്പൊടി, ചോളപ്പൊടി, കുരുമുളക്പൊടി എന്നിവ മിക്സ് ചെയ്ത മിശ്രിതം നന്നായി പുരട്ടി രണ്ട് മണിക്കൂർ മാറ്റി വയ്‍ക്കാം. ഇനി 30 ഡിഗ്രി സെൽഷ്യസിൽ ഓവനിൽ ബേക്ക് ചെയ്തെടുക്കാം. അല്ലെങ്കിൽ ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഗോൾഡൻ ബ്രൗൺ നിറമായി ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കാം. ഇതിന് മുകളിൽ തേനോ ശർക്കര പാനിയോ ഒഴിച്ച് കഴിക്കാം.
Content Highlights: Tamarind Chicken Wings Recipe