നാലു മണിക്ക് അടിപൊളി പലഹാരം വീട്ടിൽ തന്നെ തയ്‌യാറാക്കിയാലോ? എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന ഒരു വിഭവമാണ് ക്രീം ബൺ പൊരിച്ചത്.. ഇളം മധുരമുള്ള ഈ വിഭവത്തിൽ വെണ്ണയുടെ രുചിയും മണവും മുന്നിട്ട് നിൽക്കുന്നു
ചേരുവകൾ
മൈദ : 2 കപ്പ്
പാൽപ്പൊടി : 1 ടേബിൾ സ്പൂൺ
യീസ്റ്റ് :1 ടീ സ്പൂൺ
പഞ്ചസാര :1 ടേബിൾ സ്പൂൺ
ബട്ടർ : 2 ടേബിൾ സ്പൂൺ
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
ഉപ്പ് :1/4 ടീ സ്പൂൺ
ഓയിൽ – ആവശ്യത്തിന്
ഫില്ലിംഗ് ഉണ്ടാക്കാൻ
ബട്ടർ : 1/4 കപ്പ്
പൊടിച്ച പഞ്ചസാര : 5 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് : 2 തുള്ളി
തയ്‌യാറാക്കുന്ന വിധം
പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. മൈദയിലേക്ക് പാൽപ്പൊടി ബാക്കി പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കുക. പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. ഇനി ബട്ടർ ചേർത്തു നന്നായി ഒരു 5 – 8 മിനിറ്റ് കുഴക്കണം.
ശേഷം എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. ഒന്ന് കുഴച്ചെടുത്ത ശേഷം 6 ഉരുളകൾ ആക്കുക.. നന്നായി ഉരുട്ടി എടുക്കുക. ഒരു നനഞ്ഞ തുണി വെച്ചു 20 മിനുറ്റ് മൂടി വെക്കുക
ശേഷം ഓയിൽ ചൂടാക്കുക. മീഡിയം ചൂട് ആയാൽ തീ സിമ്മിൽ ആക്കുക. ശേഷം ഓരോ ബണ് വീതം പൊരിച്ചെടുക്കുക
നന്നായി തണുത്ത ശേഷം നടുവേ മുറിക്കുക. 2 കഷ്ണം ആക്കേണ്ട.. മുക്കാൽ ഭാഗം മുറിച്ചാൽ മതി. ഫില്ലിംഗിനായി് പറഞ്ഞിട്ടുള്ള ചേരുവകൾ നന്നായി മിക്സ് ആക്കി എടുക്കുക ഓരോ ബണ്ണിലും ഫില്ലിംഗ് നിറച്ചു സെർവ് ചെയ്‌യാം.
Content Highlights: Cream bun recipe