വെജിറ്റേറിയൻ ഭക്ഷണങ്ങളിലെ രാജാവാണ് കൂണുകൾ. പറമ്പിൽ ധാരാളം ഉണ്ടാവുന്നതും വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കാനും പറ്റിയതാണ് കൂണുകൾ. പറമ്പിൽ താനേ വളരുന്നതിൽ ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമുണ്ട് ഇവയെ കൃത്യമായി മനസിലാക്കി ഉപയോഗിച്ചില്ലെങ്കിൽ വിഷബാധയേൽക്കാൻ സാധ്യതയുണ്ട്. പ്രശസ്ത ഷെഷ് സഞ്ജയ് കപൂർ കൂണുകളുടെ ഗുണങ്ങളെ കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഷെഫ് ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
1. വളരെ കുറച്ച് കലോറി മാത്രമുള്ള കൂണുകൾ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.
2. ആന്റിഓക്സിഡന്റ്സിന്റെ കലവറയാണ് കൂണുകൾ.
3. ഫൈബറുകൾ ധാരാളം അടങ്ങിയ ഇവ പ്രോട്ടിനുകൾ കൊണ്ട് സമ്പുഷ്ടമാണ്.
വ്യത്യസ്ത ഇനം ഭക്ഷ്യയോഗ്യമായ കൂണുകൾ നിലവിലുണ്ട്. – സഞ്ജയ് പറയുന്നു. കൂണ് ഉപയോഗിച്ച് റൈസ്, സൂപ്പ്, കറികൾ എന്നിവ തയ്യാറാക്കാവുന്നതാണ്. സാലഡുകളിലും കൂണുകൾ ഉപയോഗിക്കാം.
Content Highlights: chef Sanjeev Kapoor shares about mushrooms