ചായക്കൊപ്പം കഴിക്കാൻ നാടൻ പലഹാരമായ ചെറുപയർ കുമ്പിളപ്പം തയ്യാറാക്കിയാലോ
ചേരുവകൾ
- ചെറുപയർ- ഒരു കപ്പ്
- ഗോതമ്പുപൊടി/അരിപ്പൊടി- അരക്കപ്പ്
- ശർക്കര- 250 ഗ്രാം (പാനിയാക്കിയത്)
- തേങ്ങ- അരക്കപ്പ്
- ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കുതിർത്ത ചെറുപയർ വേവിച്ചെടുക്കുക. ശർക്കര പാനിയാക്കിയതും ഒരു ബൗളിൽ ഗോതമ്പുപൊടി, തേങ്ങ, വേവിച്ച ചെറുപയർ എന്നിവയും ഇട്ട് പാകത്തിന് ഉപ്പും ചേർത്ത് ഇടിയപ്പമാവിന്റെ കട്ടിയിൽ കുഴച്ചെടുക്കുക. വൃത്തിയാക്കിയെടുത്ത കറുവപ്പട്ടയില കുമ്പിൾ കുത്തി അതിലേക്ക് കുഴച്ച മാവ് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.
Content Highlights: Nadan Snacks cherupayar kumbilappam