ചൈനീസ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റിൽ പ്രധാനിയാണ് ചിക്കൻ നൂഡിൽസ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം
ചേരുവകൾ
- നൂഡിൽസ് : 1 പാക്കറ്റ്
- ഒലിവ് ഓയിൽ : 2 ടേബിൾ സ്പൂണ്
- ചിക്കൻ എല്ലില്ലാത്തത് നീളത്തിൽ അരിഞ്ഞത് : 200 ഗ്രാം
- വെളുത്തുള്ളി അരിഞ്ഞത് : 1.5 ടീ സ്പൂൺ
- ഇഞ്ചി ചെറുതായി അരിഞ്ഞത് : 1 ടീ സ്പൂൺ
- പച്ചമുളക് അരിഞ്ഞത് : 2
- കാരറ്റ് :1 അരിഞ്ഞത്
- ക്യാപ്സികം :1 അരിഞ്ഞത്
- ബീൻസ് : 5 അരിഞ്ഞത്
- കാബ്ബജ് അരിഞ്ഞത് : കുറച്ച്
- സോയ സോസ് : 1.5 ടേബിൾ സ്പൂൺ
- ടൊമാറ്റോ സോസ് : 2 ടേബിൾ സ്പൂൺ
- ചില്ലി സോസ് : 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി : 1 ടീ സ്പൂൺ
- ഉള്ളി തണ്ട് : കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്നവിധം
ചിക്കനിൽ അര ടീ സ്പൂൺ കുരുമുളക് പൊടി, അര ടീ സ്പൂൺ സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്തു വെക്കുക. നൂഡിൽസ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. ശേഷം കഴുകി മാറ്റി വെക്കുക. ഒട്ടിപിടിക്കാതിരിക്കാൻ ആണ്കടായിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഒന്ന് വഴറ്റുക
ഇനി ചിക്കൻ ചേർത്തു നന്നായി ഇളക്കി വേവിക്കുക. ശേഷം പച്ചക്കറികളും ഉപ്പും (സോസിൽ ഉപ്പ് ഉണ്ട്. വളരെ കുറച്ചു ചേർത്താൽ മതി) ചേർത്ത് ഹൈ ഫ്ലെമിൽ ഒരു 3 മിനിറ്റ് കുക്ക് ചെയ്യുക.പച്ചക്കറികൾ ഒരുപാട് വെന്തു ഉടയരുത്. എല്ലാ സോസും ചേർത്തു നന്നായി ഇളക്കുക. ഇനി നൂഡിൽസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുരുമുളക് പൊടിയും, ഉള്ളി തണ്ടും കൂടെ ചേർത്തിളക്കി ചൂടോടെ സെർവ് ചെയ്യാം.
Content Highlights: Chicken noodles easy recipe