ആപ്പിൾ കൊണ്ടുള്ള ജ്യൂസ് നമുക്ക് പരിചിതമാണ്. ഇതേ ആപ്പിൾ കൊണ്ട് അടിപൊളി കേസരി തയ്‌യാറാക്കിയാലോ. ചെറുതായി അരിഞ്ഞ ആപ്പിളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചേരുവകൾ
*റവ – 1 കപ്പ്
*ആപ്പിൾ – 1 കപ്പ്
(ചെറുതായി അരിഞ്ഞത്/ഗ്രേറ്റ് ചെയ്തത്)
*നെയ്‌യ് – അരക്കപ്പ്
*പഞ്ചസാര – 1 1/4 കപ്പ്
*പാൽ – 3/4 കപ്പ്
*വെള്ളം – 1 1/4 കപ്പ്
*നുറുക്കിയ നട്സ് – 2 ടേബിൾസ്പൂൺ
*ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
തയ്‌യാറാക്കുന്ന വിധം
അല്പം നെയ്‌യിൽ നുറുക്കിയ നട്സ് വറുത്തു മാറ്റി വെക്കുക. റവയും ചുവന്നു പോകാത്ത വിധം നന്നായി വറുത്തു മാറ്റുക.കുറച്ചു നെയ്‌യൊഴിച്ചു ചെറുതായി അരിഞ്ഞ ആപ്പിൾ വഴറ്റുക.അതിലേക്ക് പച്ചസാര ചേർത്ത് കൊടുക്കുക.
പഞ്ചസാര അലിഞ്ഞു വരുമ്പോൾ വറുത്ത റവ ചേർക്കുക.
തിളച്ച വെള്ളവും പാലും കൂടി ചേർത്ത് യോജിപ്പിക്കുക.ഏലക്കാപ്പൊടി കൂടെ ചേർത്ത് കൊടുക്കുക.അല്പാല്പമായി നെയ്‌യൊഴിച്ചു കൊടുക്കുക.ചെറുതീയിൽ വച്ചു തുടരെ ഇളക്കുക.പാത്രത്തിൽ നിന്നു വിട്ടു വരുന്ന പരുവമായാൽ അടുപ്പിൽ നിന്നും വാങ്ങി വെക്കാം
Content Highlights: Apple kesari recipe