Tokyo Olympics 2020 Opening Ceremony Live Streaming: When and where to watch: വെള്ളിയാഴ്ച രാത്രി നടക്കുന്ന ഉത്ഘാടന ചടങ്ങോട് കൂടി 2021 ടോക്കിയോ ഒളിമ്പിക്സിന് തുടക്കമാകും. കോവിഡിനിടയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറ് ഉദ്യോഗസ്ഥരോടൊപ്പം വളരെ കുറച്ചു അത്‌ലറ്റുകൾ മാത്രമാണ് പങ്കെടുക്കുക.
ഉത്ഘാടനച്ചടങ്ങിൽ പതാകവാഹകരായി എം.സി മേരി കോം, മൻപ്രീത് സിംഗ് എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിക്കുക.
When will Tokyo Olympics opening ceremony 2021 happen? – ടോക്കിയോ ഒളിമ്പിക്സ് 2021 ഉദ്ഘാടന ചടങ്ങ് എപ്പോഴാണ് നടക്കുക?
ടോക്കിയോ ഒളിമ്പിക്സ് 2021 ഉദ്ഘാടന ചടങ്ങ് ജൂലൈ 23ന് നടക്കും.
What time will Tokyo Olympics opening ceremony 2021 begin? – ടോക്കിയോ ഒളിമ്പിക്സ് 2021 ഉദ്ഘാടന ചടങ്ങ് ഏത് സമയത്താണ് ആരംഭിക്കുക?
ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ജൂലൈ 23ന് ജപ്പാൻ പ്രാദേശിക സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30ന്) ആരംഭിക്കും.
How can I watch the Tokyo 2020 Olympics opening ceremony on TV? – ടോക്കിയോ ഒളിമ്പിക്സ് 2020 ഉദ്ഘാടന ചടങ്ങ് ടിവിയിൽ എങ്ങനെ കാണും?
ഇന്ത്യയിലെ ടോക്കിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക സംപ്രേഷണ അവകാശം സോണി സ്പോർട്സ് നെറ്റ്വർക്കിനാണ്.
How can I live stream the Tokyo 2020 Olympics on TV? – ടോക്കിയോ ഒളിമ്പിക്സ് 2020 തത്സമയം സംപ്രേഷണം എങ്ങനെ കാണാം?
ഇന്ത്യയിൽ ടോക്കിയോ ഒളിമ്പിക്സ് സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെ തത്സമയം കാണാം, കൂടാതെ സോണിലിവിൽ തത്സമയ സംപ്രേഷണം ലഭ്യമാകും. സോണി ടെൻ 1 എച്ച്ഡി/എസ്ഡി, സോണി ടെൻ 2 എച്ച്ഡി/എസ്ഡി എന്നീ ചാനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടെ തത്സമയം സംപ്രേഷണം ഉണ്ടാകും, സോണി ടെൻ 3 എച്ച്ഡി/എസ്ഡിയിൽ ഹിന്ദി കമന്ററിയിലും ലഭ്യമാകും.
The post Tokyo Olympics 2020 Opening Ceremony Live Streaming: ഒളിമ്പിക്സ് ഉത്ഘാടന ചടങ്ങ്; എപ്പോൾ, എങ്ങനെ കാണാം? appeared first on Indian Express Malayalam.