ഊണിന് മീൻ നിർബന്ധമാണോ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെമ്പല്ലി തവ പരീക്ഷിക്കാം
ചേരുവകൾ
- ചെമ്പല്ലി- ഒന്ന്(ഇടത്തരം)
- മുളകുപൊടി- മൂന്ന് ടീസ്പൂൺ
- മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ
- മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- രണ്ട് ടീസ്പൂൺ
- കുരുമുളകുപൊടി- രണ്ട് ടീസ്പൂൺ
- വിനാഗിരി- രണ്ട് ടീസ്പൂൺ
- മീൻ മസാല- രണ്ട് ടീസ്പൂൺ
- ഉപ്പ് വെളിച്ചെണ്ണ- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് മുതൽ ഒമ്പതുവരെയുള്ള ചേരുവകൾ ഒരു ബൗളിൽ എടുത്ത ശേഷം നന്നായി ഇളക്കി മസാല തയ്യാറാക്കുക. ഇനി വൃത്തിയാക്കി വരഞ്ഞ മീനിൽ ഈ മസാല തേച്ചുപിടിപ്പിക്കുക. ഇത് കുറച്ചു നേരം മാറ്റി വയ്ക്കാം. തവ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇതിൽ മീൻ പൊരിച്ചെടുക്കാം.
(തയ്യാറാക്കിയത്- പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് റസ്റ്റൊറന്റ്, കോഴിക്കോട്)
Content Highlights: Special Chemballi Thawa Fry for Lunch