ചോക്ലേറ്റ്, ഇത്രയധികം ജനപ്രിയമായ ഒരു വിഭവം ലോകത്തിൽ വേറെ ഉണ്ടാവില്ല. കുട്ടികൾ മുതൽ പ്രായമായവർ വരെ ചോക്ലേറ്റ് ആരാധകരാണ്. കേക്ക്, ഐസ്ക്രീം, കുക്കി, മിഠായി, പിസ്സ, ഷേക്ക്… എന്ത് രൂപത്തിൽ വേണമെങ്കിലും ലഭിക്കുന്ന ആരോഗ്യത്തിനും മനസ്സിനും നല്ലതായ മറ്റൊരു വിഭവം വേറെ ഏതുണ്ടാവും. ചോക്ലേറ്റിന് വേണ്ടി അടിപിടി കൂടാത്ത ഒരു കുട്ടിക്കാലം പോലും പലർക്കും ഉണ്ടാവില്ല. ചോക്ലേറ്റിന് വേണ്ടി വാശിപിടിക്കാത്ത കുട്ടികളും അപൂർവമാകും. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. രണ്ടേ രണ്ട് ചേരുവ കൊണ്ട് ഹോം മെയ്ഡ് ചോക്ലേറ്റ് തയ്‌യാറാക്കിയാലോ
ചേരുവകൾ
- കണ്ടൻസ്ഡ് മിൽക്ക്- 180 ഗ്രാം
- കൊക്കോ പൗഡർ- 60 ഗ്രാം
തയ്‌യാറാക്കുന്ന വിധം
കണ്ടൻസ്ഡ് മിൽക്ക് മൈക്രോവേവിലോ സ്റ്റൗവിലോ ചൂടാക്കുക. ചൂടായാൽ മാത്രം മതി തിളച്ച് കുറുകേണ്ട. ഇതിലേക്ക് കൊക്കോ പൗഡർ കണ്ടൻസ്ഡ് മിൽക്ക് ഇളക്കികൊണ്ട് ചേർക്കാം. പൗഡർ കട്ടയാകാതെ നന്നായി പാലിൽ ചേരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്‌യുന്നത്. കൊക്കൊ പൗഡർ കുഴമ്പ് പരുവത്തിൽ തന്നെയാണെങ്കിൽ കൂടുതൽ പൗഡർ ചേർക്കാം, തിരിച്ച് പൗഡർ കൂടുതൽ ഡ്രൈയായി തന്നെ തോന്നുകയാണെങ്കിൽ അൽപം കൂടി കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. ഇനി ഈ ചേരുവ ഒരു ബേക്കിങ് ട്രേയിൽ നിരത്തി മൂന്ന് മണിക്കൂർ തണുപ്പിക്കാം. ഒരു രാത്രി മുഴുവൻ തണുക്കാൻ വയ്‍ക്കുന്നതാണ് നല്ലത്. ഹോംമേഡ് ചോക്ലേറ്റ് റെഡി. അൽപം പൗഡേർഡ് ഷുഗർ ഉണ്ടെങ്കിൽ അത് ടോപ്പിങ്ങായി നൽകാം. മൂന്ന് മാസം വരെ ഈ ചോക്ലേറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാനാവും.
Content Highlights: Homemade Chocolate Recipe