പെട്ടെന്ന് വീട്ടിൽ ആരെങ്കിലും വന്നാൽ ആദ്യം കൈ പോവുന്നത് കോഴിമുട്ടയിലേക്കാണ് അത്ര എളുപ്പമാണ് മുട്ടക്കറി. ബാച്ചിലർ വിഭവം എന്ന് പേര് കേട്ട മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചോറ്, അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം ഈ വിഭവം മികച്ച കോംമ്പിനേഷനാണ്
ആവശ്യമുള്ള ചേരുവകൾ
- പുഴുങ്ങിയ മുട്ട -നാലെണ്ണം
- സവാള അരിഞ്ഞത് -ഒന്ന്
- വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ് – അര ടീസ്പൂൺ
- കുരുമുളക് – കാൽ ടീസ്പൂൺ
- മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
- ജീരകപ്പൊടി – ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി, മുളകുപൊടി – അര ടീസ്പൂൺ
- തക്കാളി അരിഞ്ഞത് – കാൽ കപ്പ്
- വെള്ളം – ഒന്നേകാൽ കപ്പ്
- വിനാഗിരി – ഒരു ടേബിൾസ്പൂൺ
- ഉപ്പ്, മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പകുതിയായി മുറിച്ച് മാറ്റിവെക്കുക. ഒരു ചട്ടിയിൽ രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് അതിൽ സവാള ചേർത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റും മറ്റ് മസാലകളും ചേർക്കുക. തക്കാളിയും ചേർത്ത് നന്നായി ഇളക്കുക. വെള്ളം ചേർത്ത് തിളയ്ക്കുമ്പോൾ ഉപ്പും വിനാഗിരിയും ചേർക്കുക. അതിലേക്ക് മുട്ട ചേർത്ത് അഞ്ച് മിനിട്ട് വേവിക്കുക. മല്ലിയില ചേർത്ത് അലങ്കരിക്കുക.
Content Highlights: easy egg curry recipe