നോർത്ത് ഇന്ത്യൻ വിഭവങ്ങളുടെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് ആലു ഗോബി. എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണിത്. വളരെ കുറച്ച് ചേരുവകൾ മാത്രമേ ഈ വിഭവത്തിന് ആവശ്യമുള്ളു.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 2 ഇടത്തരം
- കോളിഫ്ളവർ ഇതളുകൾ – ഒന്നര കപ്പ്
- തക്കാളി – 2 ഇടത്തരം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
- കായപ്പൊടി – ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് മൂപ്പിച്ച് തക്കാളി അരിഞ്ഞത് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക.. ശേഷം 2-3 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും അല്പം കായപ്പൊടിയും ചേർക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ച ഉരുളക്കിഴങ്ങും കോളിഫ്ളവർ ഇതളുകളും ചേർത്ത് ഉപ്പുമിട്ട് വഴറ്റുക… ശേഷം ഒരു കപ്പ് വെള്ളവുമൊഴിച്ചു ചെറുതീയിൽ അടച്ചു വെച്ച് പാകം ചെയ്യക…
പാകത്തിന് വെന്തു വരുമ്പോൾ മല്ലിയില ചേർത്ത് വാങ്ങി വെയ്ക്കാം…
Content Highlights: Easy aalu gobi recipe