Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

How to Change Aadhaar card details online?- ആധാർ കാർഡ് വിവരങ്ങൾ ഓൺലൈനിൽ തിരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം

by News Desk
July 4, 2021
in TECHNOLOGY
0
how-to-change-aadhaar-card-details-online?-ആധാർ-കാർഡ്-വിവരങ്ങൾ-ഓൺലൈനിൽ-തിരുത്തണോ?-ചെയ്യേണ്ടത്-ഇത്രമാത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

How to Change Aadhaar card details online?: നിങ്ങളുടെ ആധാർ കാർഡിൽ ചേർത്ത വിവരങ്ങളിൽ തിരുത്തൽ വരുത്തുകയോ വിവരങ്ങൾ പുതുക്കുകയോ ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളെയോ മറ്റ് സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടതില്ല. നിങ്ങളുടെ സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓൺലൈനിലൂടെ എളുപ്പത്തിൽ ആധാർ വിവരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും.

നിങ്ങൾ ചെയ്യേണ്ടത് കേന്ദ്രസർക്കാരിന്റെ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക ഓൺലൈൻ പോർട്ടൽ സന്ദർശിച്ച് ലളിതമായ ചില നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ്. ആധാർ കാർഡിൽ പേര്, വിലാസം, ലിംഗം, ജനനത്തീയതി എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ മാറ്റാൻ ഈ സൈറ്റിൽ നിങ്ങൾക്ക് കഴിയു. നിങ്ങൾക്ക് എങ്ങനെ ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ പുതുക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക.

How to update Aadhaar card details online?- ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

സ്റ്റെപ്പ് 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://uidai.gov.in/) തുറന്ന് പോയി “Update Aadhaar” (ആധാർ അപ്‌ഡേറ്റ് ചെയ്യുക ) എന്ന സെക്ഷൻ തുറക്കുക.

സ്റ്റെപ്പ് 2: തുടർന്ന് “Update Address in your Aadhaar” (നിങ്ങളുടെ ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുക) എന്ന ലിങ്കിൽ വീണ്ടും ടാപ്പുചെയ്യേണ്ടതുണ്ട്. നിങ്ങൾ അതിൽ ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ വിലാസവും മറ്റു വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.

സ്റ്റെപ്പ് 3: ഇപ്പോൾ “Proceed to Update Aadhaar” (ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി തുടരുക) എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകുക. നിങ്ങളുടെ ആധാർ നമ്പറും സ്ക്രീനിൽ കാണിക്കുന്ന ക്യാപ്‌ച വെരിഫിക്കേഷനിലുള്ള അക്കങ്ങളും അക്ഷരങ്ങളും നിങ്ങൾ സമർപ്പിക്കണം. അതിനുശേഷം, നിങ്ങൾ ‘സെൻഡ് ഒടിപി’ എന്ന ബട്ടൺ ടാപ്പുചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ആറ് അക്ക ഒടിപി ലഭിച്ചുകഴിഞ്ഞാൽ, അത് നൽകുക. അതിനുശേഷം, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. അതിനായി നിങ്ങൾ “demographics data” (ഡെമോഗ്രാഫിക്സ് ഡാറ്റ) എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്. “Proceed” (തുടരുക ) എന്ന ബട്ടൺ ക്ലിക്കുചെയ്ത് ഏറ്റവും പുതിയ വിശദാംശങ്ങൾ ചേർത്ത് സമർപ്പിക്കുക.

സ്റ്റെപ്പ് 5: അവസാനം, നിങ്ങളുടെ ആധാർ കാർഡിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ ആ രേഖകൾ അപ്ലോഡ് ചെയ്താൽ മാറ്റം വരുത്താൻ സാധിക്കും.

Aadhaar card update online: What all details can you change? ഏതെല്ലാം വിവരങ്ങളാണ് മാറ്റാൻ കഴിയുക

യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പറയുന്നത് പ്രകാരം പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഭാഷ എന്നീ വ്യക്തിഗത വിവരങ്ങൾ ഓൺ‌ലൈനായി പുതുക്കാൻ കഴിയും.

How many times Aadhaar data can be updated? എത്ര തവണ ആധാർ വിവരം പുതുക്കാൻ കഴിയും?

ജീവിതകാലത്ത് രണ്ടുതവണ നിങ്ങളുടെ ആധാർ കാർഡിൽ പേര് പുതുക്കാൻ നിങ്ങൾക്ക് കഴിയും. ഒരാൾക്ക് ലിംഗവും ജനനത്തീയതിയും ഒരു തവണ മാത്രമേ മാറ്റാൻ കഴിയൂ. “ജനനത്തീയതിയിലെ മാറ്റം സ്ഥിരീകരിക്കാത്ത ജനന തീയതി നൽകിയവർക്ക് മാത്രമേ പുതുക്കാൻ കഴിയൂ,” എന്ന് യുഐഡിഎഐ ഔദ്യോഗിക വെബ് സൈറ്റിൽ പറയുന്നു

What document is required for Online Updates?- ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ ഏത് രേഖകളാണ് വേണ്ടത്

ഓരോ തരം പുതുക്കലിനും ചില പരിശോധന ആവശ്യമാണ്. പേര് മാറ്റാൻ നിങ്ങൾ തിരിച്ചറിയൽ രേഖകളിൽ ഒന്നിന്റെ സ്കാൻ ചെയ്ത പകർപ്പ് സമർപിക്കണം. ജനനത്തീയതി പുതുക്കാൻ, ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് സമർപ്പിക്കണം. നിങ്ങൾക്ക് ലിംഗഭേദം സംബന്ധിച്ച വിവരം പുതുക്കണമെങ്കിൽ യുഐഡിഎഐയുടെ ഫെയ്സ് ഒതന്റിഫിക്കേഷൻ സംവിധാനം ഉപയോഗിക്കണം.

നിങ്ങൾ വിലാസമാണ് പുതുക്കുന്നതെങ്കിൽ വിലാസം തെളിയിക്കുന്ന രേഖയുടെ സ്കാൻ ചെയ്ത പകർപ്പ് സമർപിക്കണം. നിങ്ങളുടെ ഭാഷ സംബന്ധിച്ച വിവരമാണ് പുതുക്കേണ്ടതെങ്കിൽ അതിനായി ഒരു രേഖയും സമർപ്പിക്കേണ്ടതില്ല.

The post How to Change Aadhaar card details online?- ആധാർ കാർഡ് വിവരങ്ങൾ ഓൺലൈനിൽ തിരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം appeared first on Indian Express Malayalam.

Previous Post

പഠനത്തേക്കാള്‍ പ്രാധാന്യം വിവാഹത്തിനല്ല: സ്ത്രീപക്ഷ കേരളം ക്യാമ്പയിനില്‍ സുഭാഷിണി അലി

Next Post

ഇത്ര സിമ്പിളാണോ ആലു ഗോബി

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ഇത്ര-സിമ്പിളാണോ-ആലു-ഗോബി

ഇത്ര സിമ്പിളാണോ ആലു ഗോബി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.