വെജ്,നോൺ-വെജ് വിഭവങ്ങളിൽ രുചി വർധിപ്പിക്കാനായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളിൽ ഈ മസാലകൂട്ട് വിപണിയിൽ ലഭ്യമാണ്.വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
വേണ്ട ചേരുവകൾ
- കുരുമുളക് -2 1/2 ടീസ്പൂൺ
- ഗ്രാമ്പൂ – 6
- 10 ഒരിഞ്ചു വലിപ്പമുള്ള കറുവാപട്ട
- പച്ച ഏലയ്ക്ക – 4 ഗ്രാം
- ജാതിപത്രി – 1
- മല്ലി – 4 ടേബിൾസ്പൂൺ
- പെരുംജീരകം – 3 ടേബിൾസ്പൂൺ
- ജാതിക്ക – 1 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ എല്ലാ മസാലകളും ഒന്നിച്ച് ചെറിയ തീയിൽ വറുക്കുക.ഇറക്കി വയ്ക്കാം.തണുത്ത ശേഷം മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിക്കുക.വേണമെങ്കിൽ അരിച്ചെടുക്കാം.വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു വയ്ക്കുക.ആവശ്യത്തിന് ഉപയോഗിക്കാം.
Content Highlights: home made garam masala recipe