കണ്ടാൽ നല്ല വാളൻ പുളിയാണെന്നെ തോന്നു, കാഴ്ച്ചയിൽ വാളൻ പുളിയോട് കിടപിടിക്കുന്ന ഈ സാമ്യതയാണ് കാസർകോഡിന്റെ സ്പെഷ്യൽ പലഹാരത്തിന് ഈ പേരുകൊടുത്തത്. കാസർകോട്ടെ മുസ്ലിം വീടുകളിൽ വിവാഹത്തലേന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുളിവാളം.
ചേരുവകൾ
- ബിരിയാണി അരി – അര കിലോ
- പുഴുങ്ങലരി ചോറ് – അര കിലോ അരിയുടെ
- മുട്ട -ആറെണ്ണം
- തേങ്ങ ചിരവിയത്-ഒരു മുറി
- ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ
തയ്‌യാറാക്കുന്നവിധം
ബിരിയാണിഅരി നന്നായി കഴുകി നാല് മണിക്കൂർ തണുത്ത വെള്ളത്തിൽ കുതിർത്ത് വെയ്‍ക്കുക. ഈ അരിയും പുഴുങ്ങലരി ചോറും മുട്ടയും തേങ്ങയും പാകത്തിനുള്ള ഉപ്പും ചേർത്ത് അരയ്‍ക്കുക (മഷിപോലെ അരയ്‍ക്കണം). ഈ മാവിലേക്കു ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി യോജിപ്പിച്ച് പത്ത് മിനിറ്റ് വെക്കുക. ഉരുളിയിൽ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഒരു തവ മാവ് കോരി എടുത്ത് വാളംപുളിയുടെ ആകൃതിയിൽ വലിച്ചെടുക്കുക. തിരിച്ചും മറിച്ചുമിട്ട് വറുത്ത് കോരുക. കറുമുറെ തിന്നാൻ പുളിവാളൻ റെഡി.
Content Highlights: pulivaalam recipe