അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് പ്രിയങ്കചോപ്ര. കുറച്ച് നാളുകൾക്ക് മുൻപാണ് പ്രിയങ്ക ബിസിനസ്സ് രംഗത്തേക്കും കാലെടുത്ത് വെച്ചത്. പ്രിയങ്ക ന്യൂയോർക്കിൽ ആരംഭിച്ച സോന എന്ന ഇന്ത്യൻ റെസ്റ്റോറന്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. LQBTQ+ കമ്യൂണിറ്റിയോട് അനുഭാവം പ്രകടിപ്പിക്കുന്ന പ്രൈഡ് മാസത്തോട് അനുബന്ധിച്ച് മെനുവിൽ മഴവിൽ നിറങ്ങളുള്ള കേക്ക് ഉൾപ്പെടുത്തിയതാണ് റെസ്റ്റോറന്റ് വീണ്ടും ശ്രദ്ധ നേടുന്നത്.
ന്യു ഇന്ത്യൻ കസാട്ട റെയിൻബോ ലെയറേഡ് കേക്കാണ് താരം. സോനാ ന്യൂയോർക്കിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ കേക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്. പ്രൈഡ് മാസ ആഘോഷത്തോട് അനുബന്ധിച്ചാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇതേ തീമിലുള്ള നിരവധി ഭക്ഷണങ്ങളും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രൈഡ് തീമിലുള്ള കോക്ക്ടെയിലുകളാണ് മറ്റൊരു ആകർഷണം. ഇവയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Priyanka Chopra’s Indian restaurant adds rainbow foods part of pride month