Wednesday, May 21, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FEATURES

മാറ്റത്തിന്റെ തുള്ളിയായി ജലസമൃദ്ധി; മുറപോലെയല്ലാതെ സർക്കാർ കാര്യം

by News Desk
June 27, 2021
in FEATURES
0
മാറ്റത്തിന്റെ-തുള്ളിയായി-ജലസമൃദ്ധി;-മുറപോലെയല്ലാതെ-സർക്കാർ-കാര്യം
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളം പലതരം വികസന മാതൃകകളും മുന്നോട്ടു വച്ചു. ദർശനങ്ങളും പരീക്ഷണങ്ങളും പ്രയോഗങ്ങളുമൊക്കെ കേരളത്തിലുണ്ടായി. ദേശീയ തലത്തിൽ നടപ്പാക്കിയ പഞ്ചായത്തിരാജ് – നഗരപാലിക ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ തുടക്കമായിട്ട് 25 വർഷം കഴിഞ്ഞു.

കേരളം ജനകീയാസൂത്രണം എന്നപേരിലും പ്രാദേശികമായ കാഴ്ചപ്പാടോടെയും അധികാര വികേന്ദ്രീകര ണത്തിന് തനതായൊരു പ്രായോഗികമായ വ്യാഖ്യാനം നൽകാൻ ശ്രമിച്ചു. തുടർന്ന് വന്ന ഭരണ സംവിധാ നം കേരള വികസന പദ്ധതി എന്ന നിലയിലും അധികാര വികേന്ദ്രീകരണ സങ്കൽപ്പത്തെ സമീപിച്ചു.

കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിൽ അധികാര വികേന്ദ്രീകരണ സ്വപ്നങ്ങൾ പ്രായോഗികമാക്കാൻ ചില ശ്രമങ്ങൾ കേരളത്തിൽ പലയിടങ്ങളിലായി നടന്നു. ചിലതൊക്കെ കുറച്ചൊക്കെ മുന്നോട്ട് പോയി. ചിലതൊക്കെ തുടങ്ങിയിടത്ത് അവസാനിച്ചു. ചിലതൊക്കെ മാതൃകകളായി ഉയർത്തിക്കാട്ടിയെങ്കിലും അതിജീവനശേഷിയില്ലാതെ ചരിത്രത്തിലെ ഏടായി മാറി.

ജനകീയാസൂത്രണത്തിന് മുമ്പ് തന്നെ, അധികാര വികേന്ദ്രീകരണമെന്ന കാഴ്ചപ്പാട് മുൻനിർത്തി കഴിഞ്ഞ 30 വർഷത്തിനിടയിൽ പലതരം പരീക്ഷണ/പ്രയോഗ അനുഭവങ്ങളുടെ പട്ടിക കേരളത്തിലങ്ങോളമി ങ്ങോളം കാണാവുന്നതാണ്. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെയും അല്ലാതെയും (ജില്ലാ കൗൺസിൽ രൂപീകരണം, കഞ്ഞിക്കുഴി മോഡൽ പോലുള്ളവ) ഇതിന് ഉദാഹരണങ്ങളാണ്.

അധികാര വികേന്ദ്രീകരണത്തിന് രണ്ട് പതിറ്റാണ്ട് പിന്നിട്ട് നീങ്ങുന്നതിനിടെയാണ് പുതിയൊരു ശൈലിയിൽ ജനകീയ പ്രശ്നം പരിഹരിക്കാൻ ഇടപെടാനുള്ള ശ്രമം എം എൽ എയുടെ മുൻകൈയ്യിൽ ഉണ്ടാകുന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് കാട്ടാക്കട.

കാട്ടാക്കട മണ്ഡലത്തിൽ കഴിഞ്ഞ നാല് വർഷമായി നടക്കുന്ന ഒരു പരീക്ഷണം കേരളത്തിന് മുഴുവൻ മാതൃകായക്കാവുന്ന ഒന്നാണ്. പദ്ധതിയുടെ മാതൃക എന്നതിനേക്കാൾ ആ പദ്ധതി നടപ്പാക്കാനുള്ള ഏകോപനത്തിലാണ് ശ്രദ്ധേയമായ മാതൃകയായി കാട്ടാക്കട ജലസമൃദ്ധി പദ്ധതി മാറിയത്.

Jala Samrudhi Scheme, Kattakada, IEMalayalam

വിവിധ വകുപ്പുകളുടെ പ്രവർത്തനം, ധനം, കാര്യശേഷി എന്നിവയൊക്കെ ഏകമുഖ ലക്ഷ്യത്തോടെ ഒരു പ്രവർത്തനത്തിലെ വിവിധഘട്ടങ്ങൾക്കായി വിനിയോഗിക്കുന്ന രീതി. അതിലുള്ള ഏകോപനം, സഹകരണം എന്നിവ കൊണ്ട് ജലസമൃദ്ധി പദ്ധതി കേരളത്തിന് പുതിയൊരു മാതൃക നൽകുന്നുണ്ട്.

സർക്കാർ സ്ഥാപനങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനം എന്നത് പൊതുവേ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഓരോരുത്തരും അവരവ രുടെ അധികാരപരിധിയുടെ നാലതിരുകൾ സംരക്ഷിക്കുന്നതിനപ്പുറം കൈകോർത്ത് ഒരു ലക്ഷ്യത്തിന് വേണ്ടി നിൽക്കുകയെന്നത് അപൂർവ സംഭവമാണ്.

പുറത്തുനിന്ന് വെള്ളം പോയിട്ട് വായു പോലും കടക്കാത്ത അറകളാണ് കേരളത്തിലെ വിവിധ വകുപ്പുകൾ. വകുപ്പുകൾ തമ്മിലുള്ള മുപ്പിളമ തർക്കം പരസ്പര സഹകരണമില്ലായ്ക്ക് ശക്തിപകരുന്നു. വകുപ്പുകൾ തമ്മിൽ മാത്രമല്ല, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലും ഈ അകൽച്ച ഉണ്ടാകാറുണ്ട്.

ഇങ്ങനെ പല തലങ്ങളിലെ ഈ അധികാര വടംവലി ജന ജീവിതത്തിന് മേലാണ് ചുവപ്പുനാട കെട്ടുക. ഇതിനൊക്കെ ഒരുപരിധി വരെ അറുതിവരുത്തിയ മാതൃകയാണ് കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഉരുത്തിരിഞ്ഞ് വന്നത്.

Jala Samrudhi Scheme, Kattakada, IEMalayalam

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ഭാഗമാണ് കാട്ടാക്കട നിയമസഭാ മണ്ഡലം. 2011 ലാണ് കാട്ടാക്കട മണ്ഡലം രൂപം കൊള്ളുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ കാട്ടാക്കട, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളും അതിലെ 122 വാർഡുകളുമാണ് ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

തിരുവനന്തപുരം നഗരത്തോട് ചേർന്ന് തുടങ്ങുന്ന ഈ മണ്ഡലം ജില്ലയിലെ രണ്ട് പ്രധാന നദികളുള്ള പ്രദേശമാണ്. നെയ്യാറും കരമനയാറും കാട്ടാക്കട മണ്ഡലത്തിലെ പ്രധാന നദികളാണ്. ഇതിനു പുറമെ നിരവധി കൈത്തോടുകളും കുളങ്ങളും ഇവിടെ ഉണ്ട്. പക്ഷേ ഏറെക്കാലമായി ഈ മണ്ഡലം നേരിട്ട ഏറ്റവും ഗുരുതര പ്രശ്നം ജലക്ഷാമമാണ്. അത് പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് മാതൃകയായി പരിണമിച്ചത്.

“2016 നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ജനങ്ങൾ പൊതുവേ പറഞ്ഞ ഒരു പ്രശ്നം ജലക്ഷാമമാണ്. അതുകൊണ്ടു തന്നെ മണ്ഡലത്തിൽ പരിഹരിക്കേണ്ട് ആദ്യ പ്രശ്നമായി കണ്ടത് ജലക്ഷാമമായിരുന്നു”വെന്ന് മണ്ഡലത്തിലെ എം എൽ എയായ ഐ ബി സതീഷ് പറയുന്നു.

2016 ലെ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം എം എൽ എ എന്ന നിലയിൽ തദ്ദേശ പ്രതിനിധികൾ, വിവിധ സംഘടനകൾ, തുടങ്ങിവരെ ഉൾപ്പെടുത്തി മണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്നു.

അന്ന് മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് വഴി കുറച്ച് സ്ഥലങ്ങളിൽ കുടിവെള്ളം ലഭിക്കുമാ യിരുന്നു. പിന്നെ കുറച്ച് പ്രദേശങ്ങളിൽ പൊതുടാപ്പുകളും ഉണ്ട്. പിന്നെ പരാജയപ്പെട്ട ചില പൊതുകുടി വെള്ള പദ്ധതികളും ഉപയോഗശൂന്യമായ കുളങ്ങളും ഒഴുക്ക് നിലച്ച കൈത്തോടുകളുമൊക്കെയാണ് ഓരോരുത്തരും എടുത്തു പറഞ്ഞത്.

നെയ്യാറിലെയും പേപ്പാറയിലെയും അരുവിക്കരയിലെയും റിസർവോയറുകൾ എക്കാലത്തും കാട്ടക്കടയിലെ ജനങ്ങൾക്ക് ജലലഭ്യതയക്ക് വഴിയൊരുക്കുമെന്ന വിശ്വാസമൊന്നും അവിടെ ആർക്കും ഉണ്ടായിരുന്നുമില്ല. അവിടെ വച്ചാണ് എങ്ങനെ മുന്നോട്ടു പോകുമെന്ന ചിന്തയും ചർച്ചയും ഉണ്ടായത്. പിന്നീട് അതിനെ അടിസ്ഥാനമാക്കി നടന്ന പ്രവർത്തനങ്ങളിലൂടെയാണ് പുതിയ മാതൃക രൂപം കൊണ്ടത്. പദ്ധതി ആരംഭിക്കുമ്പോൾ മുന്നിൽ മാതൃക ഉണ്ടായിരുന്നില്ലെ”ന്നും എം എൽ എ പറയുന്നു.

2017 ലോകജലദിനമായി മാർച്ച് 22 നാണ് ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ ആലോചനയിലും നടത്തിപ്പിലും അതിന്റെ തുടർപ്രവർത്തനങ്ങളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സാധിച്ചു. നാല് വർഷവും വിവിധ വകുപ്പുകളുടെ പ്രവർത്തനം ചിതറിപോകാതെ ഏകോപിപ്പിക്കുന്നതിൽ നേടിയ വിജയമാണ് കാട്ടാക്കട ജലസമൃദ്ധി പദ്ധതി മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാതൃകകളിലെന്ന്.

Jala Samrudhi Scheme, Kattakada, IEMalayalam

കേരളത്തിൽ പ്രവർത്തിക്കുന്ന, എന്നാൽ സാധാരണക്കാരിൽ ഭൂരിപക്ഷത്തിനും അറിയാത്ത, ജനപ്രതിനിധികളിൽ പോലും പലരും കേട്ടിട്ടുമാത്രമുള്ള, ചിലർ കേട്ടിട്ടുപോലുമില്ലാത്ത പല വകുപ്പുകളും ഈ പദ്ധതിയിൽ ഇടപെട്ടു. അവർ ഇതുമായി ഇടപെട്ടപ്പോഴാണ് ഇത്രയും കാര്യങ്ങൾ നാടിന് വേണ്ടി ചെയ്യാൻ ഈ വകുപ്പുകൾക്ക് കഴിയുമെന്ന് ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ടത്.

ജില്ലാ ഭരണകൂടം, ഹരിതകേരളം മിഷൻ, എന്നിവയ്ക്കു പുറമെ ജലം, കൃഷി, മണ്ണ്, ഭൂജലം, തദ്ദേശം, റവന്യൂ, പൊതുവിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, ഫിഷറീസ്, ജലസേചനം, ആരോഗ്യം, വനം, പട്ടികജാതി ക്ഷേമം എന്നീ വകുപ്പുകൾ ഭൂവിനിയോഗ ബോർഡ്, ജില്ലാ പ്ലാനിങ് ഓഫീസ്, ദേശീയഗ്രാമീണ തൊഴിലുറപ്പ്, കുടുംബശ്രീ, ജൈവവൈവിധ്യബോർഡ്, സി സിഡിയു, ശുചിത്വമിഷൻ, സംസ്ഥാന ഹോർട്ടിക്കൾച്ചറൽ മിഷൻ, യുവജനക്ഷേമം, സി ഡബ്ലിയു ആർ ഡി എം, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സാക്ഷരതാ മിഷൻ, അനെർട്ട്, എനർജി മാനേജ്മെന്റ് സെന്റർ, ഐസി എഫ് ഒ എസ് എസ്, കേരളാ ശാസ്ത്രസാഹിത്യപരിഷത്ത്, നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റസ് പൊലീസ്, നല്ലപാഠം, സീഡ് എന്നിവരൊക്കെ ഈ പദ്ധതിയുടെ ഭാഗമായി. ഇതിനെല്ലാം പുറമെ ഓരോ പ്രദേശത്തെയും റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങളൊക്കെ ഈ പദ്ധതിയോട് സഹകരിച്ചു.

ഒരുപക്ഷേ, ഇത്ര ബൃഹദ് രീതിയിൽ സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യമേഖലയുടെയും കൂട്ടായ്മ ഒരു പ്രദേശത്തെ ദീർഘകാല വികസന ലക്ഷ്യത്തിനു വേണ്ടി രുപപ്പെടുന്നത് ഇതാദ്യമാകാം.

ഭൂവിനിയോഗ ബോർഡ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയ്ക്കൊക്കെ ഇത്രയൊക്കെ ജനകീയ പ്രവർത്തനങ്ങൾ നടത്താനാകുമെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്ന് മണ്ഡലത്തിനുള്ളിലെ പല പഞ്ചായത്ത് ജനപ്രതിനിധികളും പറഞ്ഞു.

കാട്ടാക്കട മണ്ഡലത്തിലെ വോട്ടർമാരിൽ പലരും ഇതിൽ ഭാഗഭാക്കായ പല സ്ഥാപനങ്ങളുടെയും പേര് പോലും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യമായാണ് തങ്ങൾ കേൾക്കുന്നതെന്ന് പറഞ്ഞു.

കേരളത്തിൽ ഏകദേശം അഞ്ച് പതിറ്റാണ്ടോളമായി നിലനിൽക്കുന്ന സർക്കാർ സംവിധാനങ്ങളെ കുറിച്ചാണ് ജനപ്രതിനിധികളും ജനങ്ങളും ഈ അഭിപ്രായം പറഞ്ഞത് എന്ന് മനസിലാക്കുമ്പോഴാണ് സർക്കാർ വകുപ്പുകൾ എന്ന ഭരണകൂട സംവിധാനവുമായി എത്രത്തോളം അകലമാണ് ജനപ്രതിനിധികൾക്കും ജനങ്ങൾക്കും ഉള്ളതെന്ന് തിരിച്ചറിയാൻ കഴിയുന്നത്.

Jala Samrudhi Scheme, Kattakada, IEMalayalam

ജലസമൃദ്ധി പദ്ധതി കൺവേർജൻസ് മാതൃകയാണ് മുന്നോട്ടുവെച്ചതെന്ന് പദ്ധതിയുടെ ആരംഭകാലത്ത് ഏകോപന ചുമതല വഹിച്ച മണ്ണ് സംരക്ഷണവകുപ്പ് ഉദ്യോസ്ഥനായ റോയി മാത്യു അഭിപ്രായപ്പെട്ടു. ഭൂവിനിയോഗ ബോർഡ് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഈ ഏകോപിത പ്രവർത്തനം മാതൃകയാണ് അദ്ദേഹം പറയുന്നു.

ഈ പദ്ധതി ഒരിക്കലും ഒരു ജലസംരക്ഷണ പദ്ധതി മാത്രമായി ചുരുങ്ങിയില്ലെന്നതിലാണ് ആ കാഴ്ചപ്പാട് കൂടുതൽ ശ്രദ്ധ നേടുന്നത്. അത് ജലക്ഷാമം പരിഹരിക്കുന്നതിനു ശ്രദ്ധ നൽകുന്നതിനൊപ്പം ജലം, ആരോഗ്യം, കൃഷി, പരിസ്ഥിതി, എന്നീ മേഖലകൾക്കു കൂടി ഊന്നൽ നൽകി. ജല സംരക്ഷണത്തിന് മാലിന്യ നിർമാർജനം അത്യാവശ്യം വേണ്ടതാണെന്ന് ജലസമൃദ്ധി പദ്ധതിയുടെ സംഘാടകർ ബോധ്യപ്പെടു ത്തി.

കൃഷിയിലൂടെ ജലവിനിയോഗവും ഭൂവിനിയോഗവും ജല, ഭൂ സംരക്ഷണ മാർഗങ്ങളും സ്വീകരിച്ചു. കൃഷിയിലൂടെയും മത്സ്യകൃഷിയിലൂടെയും പ്രാദേശികമായ വരുമാന മാർഗം വർധിപ്പിക്കുന്നതിനു ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചു. ജനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും സമൂഹത്തിലെ ഉന്നമത്തിനും ഭാവിയിൽ ഇത് വഴിയൊരുക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

ജലസംരക്ഷണവും മാലിന്യ നിർമാർജനവും ആരോഗ്യമുള്ള സമൂഹത്തിന് അടിസ്ഥാനമാകുന്നുവെന്നും അവർ തിരിച്ചറിഞ്ഞു. ഇങ്ങനെ വകുപ്പുകളെ ഏകോപിപ്പിച്ചതുപോലെ ജല സംരക്ഷണത്തിനെ അടിസ്ഥാനമാക്കി, സമൂഹത്തിലെ വിവിധ ആവശ്യങ്ങളെ ചേർത്ത് സുസ്ഥിര വികസന ലക്ഷ്യത്തിലെ ഭാഗമാക്കി.

ജലസമൃദ്ധിക്കായി പ്രത്യേക പദ്ധതി വിഹിതം ഉണ്ടായിരുന്നില്ല. വിവിധ ലൈൻ ഡിപ്പാർട്ട്‌മെന്റുകളിൽ വിനിയോഗിക്കാതെ ഉണ്ടായിരുന്ന വിവിധ പദ്ധതികളുടെ സാധ്യതകൾ ഉപയോഗിച്ചാണ് ജലസമൃദ്ധിക്കായുള്ള ഫണ്ട് കണ്ടെത്തിയത്. ഇത് ശ്രദ്ധേയമായ മാതൃകയാണെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന് (സി ഡി എസ്) കീഴിലുള്ള തദ്ദേശഭരണ സ്ഥാപന പദ്ധതിയുടെ ഭാഗമായി ജലസമൃദ്ധി പദ്ധതിയെ അടിസ്ഥാന മാക്കി കേരളത്തിലെ സുസ്ഥിരവികസന മാതൃകകളെ കുറിച്ച് പഠനം നടത്തുന്ന ഗൗതം ഗണപതി പറയുന്നു.

കാട്ടാക്കട ജലസമൃദ്ധി ഫണ്ട് സ്വരൂപണം

കാട്ടാക്കട മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ആ പദ്ധതിക്ക് വേണ്ടി വിവിധ വകുപ്പുകളിൽ പലതലങ്ങളിൽ ചെലവായി പോകുമായിരുന്ന, അല്ലെങ്കിൽ ചെലവാകാതെ ലാപ്സായി പോകുമായിരുന്ന തുക ഏക ലക്ഷ്യത്തോടെ വിനിയോഗിക്കപ്പെട്ടു എന്നതാണ്. ഈ പദ്ധതിക്ക് വേണ്ടി പ്രത്യേക ഫണ്ട് ബജറ്റിൽ നീക്കി വച്ചിരന്നില്ല എന്നാൽ, വിവിധ വകുപ്പുകളുടെ തുകയുടെ ഏകീകരണവും അത് പദ്ധതിയുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് വിനിയോഗിക്കുകയും ചെയ്യാൻ കഴിഞ്ഞു. അത് പദ്ധതിയുടെ സാമ്പത്തി ക ബാധ്യത പരിഹരിക്കാനും അതുവഴി പദ്ധതിയുടെ പൂർത്തീകരണത്തി ലേക്കുള്ള വഴിയിൽ മുന്നോട്ടുപോകാനും സാധിച്ചുവെന്ന് കാണാം

Jala Samrudhi Scheme, Kattakada, IEMalayalam

കാട്ടാക്കട മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജലസംപോഷണ പദ്ധതി നടപ്പാക്കി. ഇതിനായി മൊത്തം 41 പദ്ധതികളാണ് 2017-18 മുതൽ 2019-2020 വരെയുള്ള കാലയളവിൽ നടപ്പാക്കിയത്. ഇതിനായി ഭൂഗർഭ ജലവകുപ്പിൽ നിന്നുള്ള തനത് ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് മാറ്റിവച്ചത്. ഇതിൽ 2019-2020 സാമ്പത്തിക വർഷത്തിലെ ആദ്യപാദം വരെ 70,58 ലക്ഷം രൂപയ്ക്കുള്ള പദ്ധതികൾ പൂർത്തിയാക്കി യിട്ടുണ്ടെന്ന് ഭൂഗർഭജലവകുപ്പിലെ സീനിയർ ഹൈഡ്രോളജിസ്റ്റ് ഡോ. ജി ബിന്ദു പറയുന്നു.

ജലസമൃദ്ധി പദ്ധതികളുടെ ഭാഗമായി ഈ മണ്ഡലത്തിലെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് 26 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ഈ മണ്ഡലത്തിനുള്ളിൽ വരുന്ന 11,380 ഹെക്ടർ പ്രദേശത്തെ മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്കായാണ് ഈ തുകയുടെ പദ്ധതി തയാറാക്കിയതെന്ന് മണ്ണ് സംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി എ അനിത രേഖപ്പെടുത്തിയിട്ടുണ്ട്.

മണ്ണ് സംരക്ഷണവകുപ്പ് 2019-20 സാമ്പത്തികവർഷത്തിൽ കുളത്തുമ്മൽ തോട് നീർത്തട പദ്ധതിനടപ്പാക്കാൻ ഒരു കോടി രൂപയുടെ അനുമതിയാണ് നൽകിയത്.

അണപ്പാട് ചെക്ക് ഡാം കെട്ടി നൽകിയത് ജലസേചന വകുപ്പിലെ ഫണ്ട് ഉപയോഗിച്ചാണ്. ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് ഇതുവരെ 93 ലക്ഷം രൂപ ചെലവഴിച്ചു ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥനായ ഹരിലാൽ പറയുന്നു.

ഭൂവിനിയോഗ ബോർഡിനു ലഭിച്ച രണ്ട് ലക്ഷം രൂപയുടെ അവാർഡ് തുക പൂർണമായും ഈ മണ്ഡലത്തിലെ ആറ് സ്കൂളുകളിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച് പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം വന്നതെന്ന് ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ പറഞ്ഞു.

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌‌വെയർ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികസഹായത്തോടെയാണ് കാട്ടാക്കട മണ്ഡലത്തിലെ ആറ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്.

ഹരിതകേരളം മിഷൻ നേതൃത്വത്തിൽ 100 കുളങ്ങളിൽ ജലത്തിന്റെ അളവ് നിർണയിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളുള്ള ബോർഡ് വച്ചു. സ്കെയിലും ബോർഡ് ഉൾപ്പടെ ആറ് ലക്ഷത്തോളം രൂപ ഇതിനായി ചെലവാക്കി. ആ തുക ഹരിതമിഷനാണ് നൽകിയത്.

ഹരിതവിദ്യാലയം പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളുകളിൽ ജൈവമാലിന്യ നിർമാർജന പദ്ധതി, തുമ്പൂർമുഴി പദ്ധതിയൊക്കെ ശുചിത്വ മിഷൻ ഫണ്ട് കൊണ്ടാണ് നടപ്പാക്കിയത്. മാലിന്യം ഇടാനുള്ള മുളക്കൂടുകൾ നൽകിയതും ശുചിത്വ മിഷനാണ്.

ജലസമൃദ്ധി, ജൈവസമൃദ്ധി എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ച് നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതവിദ്യാലയം പദ്ധതി നടപ്പാക്കുന്നതിന് സ്കൂളുകളിൽ ആവശ്യാനുസരണം അഞ്ച് മുതൽ അറുപത് ചട്ടികൾ വരെ പച്ചക്കറി വിത്തുകൾ ചട്ടിയോടെ ഹോൾട്ടിക്കൾച്ചറൽ മിഷൻ എത്തിച്ച് നൽകുകയായിരുന്നു.

മാറനെല്ലൂർ കണ്ടല ഹൈസ്കൂളിലും വിളപ്പിൽ പേയാട് സെന്റ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂളിലും 50 സെന്റിൽ വീതം കൃഷി ചെയ്യുന്നതിനുള്ള തുക അനുവദിച്ചത് കൃഷി വകുപ്പാണ്. മണ്ഡലത്തിലെ 50ൽ പരം കുളത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷി ആരംഭിച്ചു.

ഈ വകുപ്പുകളെ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെത്തട്ടിൽ പ്രാവർത്തിക മാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരാണ്. മഴക്കുഴി നിർമാണം. ലക്ഷം വൃക്ഷം ലക്ഷ്യം, ബോധവൽ ക്കരണം, കുളങ്ങൾ വൃത്തിയാക്കൽ, കയർഭൂവസ്ത്രം പാകി കുളം സംരക്ഷി ക്കൽ തുടങ്ങി കാട്ടാക്കട മണ്ഡലത്തിലെ മുഴുവൻ ശേഷിയും പലഘട്ട ങ്ങളിലായി ഇവർ വിനിയോഗിച്ചു.

കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ സംബന്ധിച്ചടത്തോളം മറ്റ് സർക്കാർവകുപ്പിൽ നിന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വരുന്ന ഉദ്യോഗസ്ഥരേക്കാൾ തങ്ങളുടെ തന്നെ പ്രശ്നമാണ് പരിഹരിക്കേണ്ടത് എന്ന അനുഭവവും അറിവും ഉള്ളവരാണ്. അത് പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായകമായി.

വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പ്രധാനമായൊരു പ്രവർത്തനത്തിന് പങ്ക് വഹിച്ചത് പഞ്ചായത്തു കളാണ്. കുട്ടികളിലും രക്ഷിതാക്കളിലും ബോധവൽക്കരണം നടത്തുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് ജല അസംബ്ലികൾ നടത്തി. ഇതിനുള്ള തുക പഞ്ചായത്തുകൾ അവരവരുടെ ബാലസഭ ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് നടപ്പാക്കിയത്. ഈ പരിപാടി വളരെയേറെ പ്രയോജനം ചെയ്തുവെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ കെ.ജി. ഹരികൃഷ്ണൻ അഭിപ്രായപ്പെടുന്നത്.

കാട്ടാക്കട മണ്ഡലത്തിലെ എം‌എൽ‌എയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും ഉദ്യോഗസ്ഥരും ചേർന്ന് ആരംഭിക്കുകയും ഏകോപിപ്പിക്കുകയും ചെയ്ത ഈ പദ്ധതി നിയോജക മണ്ഡല ത്തിലെ ജലലഭ്യത മെച്ചപ്പെടുത്തുന്നതിനായി എല്ലാ ലൈൻ വകുപ്പുകളുടെയും ആസൂത്രണ പ്രവർത്തന ങ്ങൾ സമന്വയിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഗൗതം നിരീക്ഷിക്കുന്നു.

ഏകോപനത്തിലെ ഫലങ്ങളും സാധ്യതകളും

വിവിധ വകുപ്പുകളുടെ പണം പലപ്പോഴും കൃത്യമായ ഫലം ലഭിക്കാതെ ലക്ഷ്യമില്ലാതെ ചെലവായി പോവുകയോ, ചെലവഴിക്കാതെ നഷ്ടമാവുകയോ ( ലാപ്സ്) ആവുകയോ ചെയ്യാറാണ് പതിവ്.

ഉദാഹരണത്തിന് പരിസ്ഥിതദിനത്തിലും ജലദിനത്തിലുമൊക്കെ ഉദ്ഘാടനം ചെയ്യാൻ മാത്രമുള്ള സെമിനാറുകൾ പോലെ എന്തെങ്കിലും പരിപാടി നടത്തുക മാത്രമായിരുന്നു പ്രധാനമായും നടക്കുക. അല്ലെങ്കിൽ എന്തെങ്കിലുമൊരു പരിപാടി നടത്തും അതോടെ ആ ദിവസവും ആ പ്രവർത്തനവും എല്ലാം അവസാനിക്കും.

അത് ഉദ്യോഗസ്ഥരുടെ കുറ്റമല്ല, അവർക്ക് മുന്നിൽ പദ്ധതികളൊന്നുമു ണ്ടാകില്ല പണം ഉണ്ടാകും അത് എങ്ങനെ ചെലവഴിക്കണം എന്നതിനെ കുറിച്ച് ധാരണയുണ്ടാകില്ല. ഓരോ വകുപ്പും ഓരോ മുറികളായിരിക്കു ന്നതിനാൽ കൂട്ടായ സാധ്യതകളെ കുറിച്ച ചർച്ചകളും ഉണ്ടാകില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ വലിയൊരു അകലം നിലനിൽക്കുന്നുണ്ട്.അതുപോലെ തന്നെ ജനങ്ങളുമായും അകൽച്ച നിലനിൽക്കുന്നുണ്ട്.

കാട്ടാക്കട ജലസമൃദ്ധി പദ്ധതിയി ആ സ്ഥിതി മാറി. പല പദ്ധതികളും നടപ്പാക്കാനായത് അങ്ങനെയാണ്. അതിനാലാണ് പലവകുപ്പുകളുടെയും കൈവശം ഉണ്ടായിരുന്ന പണം സുസ്ഥിരമായ ഒരു ലക്ഷ്യത്തിനായി ആസൂത്രണം ചെയ്ത് ചെലവഴിക്കാനായത്.

“പൊതുവേ വകുപ്പുതലത്തിലെ പ്ലാൻ ഫണ്ടുകൾ, ഓരോ വർഷവും ചെലവഴിക്കാതെ നഷ്ടമാവുകയായിരുന്നു പതിവ് , ജലസമൃദ്ധി പദ്ധതിയുടെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കാനായി എന്നത് പ്രധാനപ്പെട്ട കാര്യമാണ്,” ഗവേഷകനായ ഗൗതം ചൂണ്ടിക്കാണിക്കുന്നു.

ജലസമൃദ്ധി എന്ന പരീക്ഷണത്തിന്റെ ഫലമായി ലൈൻ ഡിപ്പാർട്ട്‌മെന്റു കൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതിന് വഴിയൊരുക്കി. പ്രോജക്ടിന് കീഴിൽ രൂപകൽപ്പന ചെയ്ത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള സജീവ സഹകരണമൊന്നും ഉണ്ടായില്ലെങ്കിലും ഈ നിർദ്ദിഷ്ട പ്രദേശത്ത് മറ്റുള്ളവർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ലൈൻ ഡിപ്പാർട്ട്‌മെന്റുകളിലെ ജീവനക്കാർക്ക് കൂടുതൽ വ്യക്തതയു ണ്ടായി എന്നതാണ് ഇത് വരുത്തിയ ഒരു മാറ്റമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

എന്തെങ്കിലും പദ്ധതി പ്രഖ്യാപിച്ചാൽ തന്നെ അത് എവിടെ? എങ്ങനെ? എന്ന് ആവശ്യം നോക്കിയാരിക്കില്ല, മറിച്ച് അധികാരവും പിടിപ്പാടുമുള്ള സ്ഥലത്തായിരിക്കും അത് നടപ്പാക്കുക. അതുകൊണ്ട് നാടിനോ നാട്ടുകാ ർക്കോ പ്രത്യേകിച്ച് പ്രയോജനമുണ്ടാകില്ല. വെറുമൊരു വികസനസ്മാരകം മാത്രമായി അത് അവശേഷിക്കും ഈ അവസ്ഥയ്ക്ക് നേരിയ വ്യത്യാസം വന്നു എന്നതാണ് ഈ പദ്ധതിയിൽ കാണാനായത്.

ഓരോയിടത്തെയും പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ അവരുടെ സാധ്യത കൾ ഉപയോ ഗിച്ച് പഠിക്കുകയും അവിടെ എന്ത് ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാനാ കുമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയും അതിനെ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ജനങ്ങളും ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകുയും ചെയ്ത് നടപ്പാക്കി. അതിനാൽ, അനാവശ്യമായ കുളംകുഴിക്കലുകളല്ല മറിച്ച് ആവശ്യമായ നിർമാണങ്ങളാണ് പൊതുവിൽ നടന്നത്.

പൂർണമായും അത്തരത്തിൽ നടന്നോ എന്ന ചോദ്യത്തിന് ആർക്കും നൂറ് ശതമാനം നന്നായി എന്ന ഉത്തരം പറയാനില്ലെങ്കിലും ആദ്യമായി ഉദ്യോഗസ്ഥർ താഴെ തട്ടിൽ വന്ന് പഠിച്ച് കാര്യങ്ങൾ ചെയ്യുന്നത് ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ചുള്ള കാഴ്ചപ്പാടിൽ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ജനപ്രതിനിധികളെ കുറിച്ചുള്ള കാഴ്ചപ്പാടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ചെറുതല്ലാത്ത മാറ്റം വന്നു.

ഈ പദ്ധതി ഏകോപിപ്പിച്ച് നടത്താൻ മാറി മാറി വന്ന ജില്ലാകലക്ടർമാർ ചെലുത്തിയ ശ്രദ്ധ പദ്ധതിയുടെ പ്രവർത്തനത്തെ കൂടുതൽ സജീവമാക്കി. എം എൽ എയായ ഐ ബി സതീഷ് തന്റെ സ്വപ്നപദ്ധതിയായ ഇതിനു പിന്നിൽ ഉറച്ചുനിന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് ചുമതലയുണ്ടായിരുന്ന ഭൂവനിയോഗ കമ്മീഷർ എ. നിസാമുദ്ദീൻ ശ്രദ്ധേയ മായ രീതിയിൽ തന്നെ ആ കർത്തവ്യം നിറവേറ്റി.

രാഷ്ട്രീയവും ഭരണനിർവഹണപരവുമായ അധികാരകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കിയ രീതി മികവ് കാണിച്ചു. താഴെ തട്ടിലും പഞ്ചായത്തി ലെ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലും ഇതുപോലെ വകുപ്പ് തലങ്ങളിലുള്ള മാറിനിൽക്കലുകളില്ലാതെ, ഏകോപിച്ചുള്ള പ്രവർത്തനത്തിലുണ്ടായി.

അതുകൊണ്ട്, തർക്കങ്ങളും ഒഴിവാക്കലുകളുമല്ല, സംവാദങ്ങളും സാധ്യതകളുമാണ് പൊതുവിൽ ഇവിടെ ഉണ്ടായത് എന്നാണ് വ്യക്തമായത്. മണ്ഡലത്തിലെ ജനങ്ങൾ വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള സംഭാഷണങ്ങളിൽ വെളിപ്പെട്ടതും ഇതാണ്.

Jala Samrudhi Scheme, Kattakada, IEMalayalam

“ജില്ലാ വികസന സമിതി യോഗങ്ങൾ കൃത്യമായി നടന്നിരുന്നതിനാൽ ഉദ്യോഗസ്ഥ നടപടിക്രമങ്ങളിൽ കുടുങ്ങിക്കിടന്ന പല പദ്ധതികളും സ്കീമുകളും വേഗത്തിലാക്കുന്നതിനുള്ള അവസരമായി മാറിയതായി പറയപ്പെടുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിന് വിവിധ ലൈൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി സംസാരിക്കുന്നതിന് അവസരമൊരുക്കി എന്നതും ഈ പദ്ധതിയുടെ നടത്തിപ്പിൽ കണ്ട പ്രത്യേകതയായി” ഗൗതം ഗണപതി വിലയിരുത്തുന്നു.

“ജനപ്രതിനിധികൾ അവരുടെ വാർഡുകളിൽ നിന്ന് രൂപപ്പെട്ടുവന്ന ആവശ്യത്തിന്റെയും അതിലെ പ്രായോഗികതയും പരിശോധിച്ച് മുന്നോട്ടു വച്ച പദ്ധതികളാണ് ജലസമൃദ്ധിയുടെ ഭാഗമായി നടപ്പാക്കിയത്. സമകാലിക കേരളത്തിലെ പ്രാദേശികതലത്തിലെ പങ്കാളിത്ത ആസൂത്രണത്തിലൂടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിൽ ലൈൻ ഡിപ്പാർട്ട്മെന്റുകൾക്ക് എങ്ങനെ കൂടുതൽ ഫലപ്രദമായ പങ്ക് വഹിക്കാമെന്നതിനെക്കുറിച്ചുള്ള പൊതുചർച്ച ആരംഭിക്കുന്നതിനുള്ള ഒരു അവസരം ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. . തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ലൈൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയ മാർഗങ്ങൾ തുറക്കുന്നതിന് ഈ പദ്ധതി കാരണമായി,” ഗൗതം പറയുന്നു.

ജലസമൃദ്ധി പദ്ധതിയുടെ നടത്തിപ്പ് രീതി കേരളത്തിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിന് മാതൃകയായി സ്വീകരിക്കാവുന്നതാണ്. വിവിധ വകുപ്പുകളെ കുടുതൽ കാര്യക്ഷമമാക്കുന്നതിന് അവരുടെ പ്രവർത്തനങ്ങളുടെ ഏകോപനത്തിലൂടെ സാധ്യമാകും. വികേന്ദ്രീകൃതമായി താഴെ തട്ടിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ സഹകരണത്തിലൂടെ ജനകീയമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്താൽ അനാവശ്യ പ്രവൃത്തികൾ ഒഴിവാക്കുന്നതിന് സഹായകമാകും.

ആവശ്യമുള്ളവ മാത്രം ചെയ്യാൻ പറ്റുന്നതിലൂടെ പണവും സമയവും ലാഭിക്കാമെന്ന് മാത്രല്ല, പദ്ധതിയുടെ ലക്ഷ്യത്തിനും അതിൽ നിന്നുള്ള ഫലം ലഭിക്കാനും കൂടുതൽ സാധ്യതയുണ്ടാകും ഈ വസ്തുതകളാണ് കാട്ടാക്കട മാതൃക പറയുന്നത്. മാറ്റത്തിന്റെ ചെറിയൊരു നീരൊഴുക്കാണ് ഈ മാതൃക. വിവിധങ്ങളായ താൽപ്പര്യങ്ങളുടെ ഇടയിൽ നിലച്ചു പോകുമോ അതോ അതൊക്കെ മറികടന്ന് വികസിച്ച് മുന്നോട്ട് പോകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

കമ്മ്യൂണിറ്റി ബേസ്ഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് ഇൻ കേരളാ- എ കേസ് സ്റ്റഡി ഓഫ് ജലസമൃദ്ധി, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന് കീഴിലുള്ള ലോക്കൽ സെൽഫ് ഗവൺമെന്റ് റിസർച്ച് യൂണിറ്റുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനത്തിനെ അടിസ്ഥാനമാക്കി സി എസ് സലിൽ തയ്യാറാക്കിയ റിപ്പോർട്ട്

The post മാറ്റത്തിന്റെ തുള്ളിയായി ജലസമൃദ്ധി; മുറപോലെയല്ലാതെ സർക്കാർ കാര്യം appeared first on Indian Express Malayalam.

Previous Post

കെ.സി.ടി. ബസുകള്‍ പൊളിച്ച് വില്‍ക്കുന്നു; സി.പി.എമ്മിനെതിരേ പ്രതിഷേധവുമായി സി.ഐ.ടി.യു

Next Post

അറസ്റ്റിലായ കാത്തലിക് ഫോറം നേതാവ് ബിനു തട്ടിയെടുത്തത് ലക്ഷങ്ങൾ; 6 സ്റ്റേഷനുകളിൽ കേസുകൾ, എല്ലാം തൊഴിൽ തട്ടിപ്പ്

Related Posts

രചനയുടെ-ആത്മാവ്-തൊട്ടറിഞ്ഞ-വിവർത്തക
FEATURES

രചനയുടെ ആത്മാവ് തൊട്ടറിഞ്ഞ വിവർത്തക

September 30, 2024
43
ജാപ്പനീസ്‌-റോഡ്‌-റേജും-കിയോട്ടോയിലെ-ഫാമിലി-ഡ്രാമയും
FEATURES

ജാപ്പനീസ്‌ റോഡ്‌ റേജും കിയോട്ടോയിലെ ഫാമിലി ഡ്രാമയും

September 16, 2024
73
സ്ഥിതപ്രജ്ഞൻ:-കർമ്മമണ്ഡലത്തിലും-യോഗി
FEATURES

സ്ഥിതപ്രജ്ഞൻ: കർമ്മമണ്ഡലത്തിലും യോഗി

September 15, 2024
73
പുതുനൂറ്റാണ്ട്-പിറന്നു,-എന്താണ്-കൊല്ലവർഷം,-ചരിത്രവും-ഐതിഹ്യവും
FEATURES

പുതുനൂറ്റാണ്ട് പിറന്നു, എന്താണ് കൊല്ലവർഷം, ചരിത്രവും ഐതിഹ്യവും

August 17, 2024
98
പുഴയായി,-പുനർജനിയായി-രണ്ട്-പെൺജീവിതങ്ങൾ
FEATURES

പുഴയായി, പുനർജനിയായി രണ്ട് പെൺജീവിതങ്ങൾ

June 28, 2024
122
വഴികാട്ടിയ-വിളക്കുമാടങ്ങൾ
FEATURES

വഴികാട്ടിയ വിളക്കുമാടങ്ങൾ

June 19, 2024
139
Next Post
അറസ്റ്റിലായ-കാത്തലിക്-ഫോറം-നേതാവ്-ബിനു-തട്ടിയെടുത്തത്-ലക്ഷങ്ങൾ;-6-സ്റ്റേഷനുകളിൽ-കേസുകൾ,-എല്ലാം-തൊഴിൽ-തട്ടിപ്പ്

അറസ്റ്റിലായ കാത്തലിക് ഫോറം നേതാവ് ബിനു തട്ടിയെടുത്തത് ലക്ഷങ്ങൾ; 6 സ്റ്റേഷനുകളിൽ കേസുകൾ, എല്ലാം തൊഴിൽ തട്ടിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.