കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാണ് ഡെസേർട്ടുകൾ. മൂന്ന് ചേരുവകൊണ്ട് ഒരു രുചികരമായ ഡെസേർട്ട് ഒരുക്കിയാലോ. ബ്രിഗേഡെയിരോ ചോക്ലേറ്റ് ടഫ്ളെസ് തയ്യാറാക്കാം
ചേരുവകൾ
കണ്ടൻസ്ഡ് മിൽക്ക്- 400 ഗ്രാം
കൊക്കോ പൗഡർ- കാൽ കപ്പ്
ബട്ടർ- ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കണ്ടൻസ്ഡ് മിൽക്ക് എടുക്കുക. അതിലേക്ക് കൊക്കോ പൗഡർ അരിച്ച് ചേർക്കുക. രണ്ടും ചേരുവയും നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ചെറുതീയിൽ വച്ച് ബട്ടർ ചേർത്ത് ഇളക്കാം. കുറുകുന്നതു വരെ ഇളക്കണം. നന്നായി കുറുകിയാൽ തീ ഓഫ് ചെയ്ത് ഈ മിശ്രിതം ഒരു ഗ്ലാസ് കണ്ടെയ്നറിലേക്ക് മാറ്റി ഒരു മണിക്കൂർ റഫ്രിജറേറ്ററിൽ വച്ച് തണുപ്പിക്കാം. ഇനി പുറത്തെടുത്ത് ഓരോ സ്കൂപ്പ് വീതം ചെറിയ ഉരുളകളാക്കുക. പൗഡർ ഷുഗർ, പൊടിച്ച പിസ്ത, കൊക്കോ പൗഡർ എന്നിവ ഓരോ ബൗളിലായി എടുക്കുക. ഈ ചോക്ലേറ്റ് ഉരുളകൾ അവയിൽ മുക്കി എടുക്കാം.
Content Highlights: How to make Brigadeiro Chocolate Truffles Brazilian dessert