
നല്ലൊരു ഊണും അതിനൊപ്പം നല്ല അച്ചാറും ഉണ്ടെങ്കിൽ പിന്നൊന്നും വേണ്ട. ഉപ്പേരിക്കും, സാമ്പാറിനും ഉപയോഗിക്കുന്ന വെണ്ടയ്‍ക്ക കൊണ്ട് രുചികരമായ അച്ചാർ തയ്‌യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
- വെണ്ടയ്‍ക്ക- 1/4 കിലോ
- കടുക് – 1 ടേബിൾസ്പൂൺ
- ഇഞ്ചി പേസ്റ്റ് – 1 ടിസ്പൂൺ
- വെളുത്തുള്ളി – 10, 12 എണ്ണം
- പച്ചമുളക് – 4
- സവാള – 1 എണ്ണം
- ഉപ്പ് – പാകത്തിന്
- മുളക്പൊടി – ഒന്നര ടേബിൾ സ്പൂൺ
- 1പുളിവെള്ളം – 1/4 കപ്പ്
- കറിവേപ്പില – 2 തണ്ട്
- എണ്ണ
തയ്‌യാറാക്കുന്ന വിധം :
ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്കു പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് ഒന്ന് വഴറ്റുക. ശേഷം വെണ്ടയ്‍ക്ക ഇടത്തരം കഷ്ണങ്ങൾ ആക്കിയത് ചേർക്കുക. ഒന്ന് കൂടി വഴറ്റി എടുക്കാം. മുളക്പൊടിയും, പുളിവെള്ളവും ചേർക്കുക. ഒന്ന് തിളച്ചു കഴിഞ്ഞാൽ കറിവേപ്പില ഇട്ട് വാങ്ങി വെക്കാം
Content Highlights: ladies finger pickle recipe easy pickle recipes















