കണ്ണൂരുകാരനായ സിജോ ചന്ദ്രൻ പത്തുവർഷമായി ഹോട്ടൽ മാനേജ്മെന്റ് ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ തന്റെ ഫുഡ് പ്രസന്റേഷൻ ചിത്രങ്ങളിലൂടെ ഫോളോവേഴ്സിനെ സൃഷ്ടിക്കുകയാണ് സിജോ. യൂറോപ്പിലെ ഷെഫ് ആദം ജംഗിന് കീഴിലാണ് സിജോ ഫുഡ് പ്രസന്റഷൻ പഠിച്ചത്.
ഭക്ഷണം കഴിക്കാൻ താത്പര്യമില്ലാത്തവരെയും ഒറ്റനോട്ടത്തിൽ അത് കഴിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഒരു നല്ല ഫുഡ് പ്രസന്റേഷന്റെ വിജയം എന്ന് സിജോ പറയുന്നു. നിലവിൽ കോവളം ലീലാ റാവിസിലെ ഹെഡ് ഷെഫ് ആണ് സിജോ ചന്ദ്രൻ.