Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കുട്ടികളെ അടുക്കളയിലേക്ക് കൊണ്ടുവന്നാലോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

by News Desk
June 15, 2021
in FOOD
0
കുട്ടികളെ-അടുക്കളയിലേക്ക്-കൊണ്ടുവന്നാലോ?-ശ്രദ്ധിക്കാം-ഇക്കാര്യങ്ങള്‍
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

1

പാചകം എന്നത് നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പക്ഷേ, പാചകം എന്നത് രസകരവും ക്രിയാത്മകതവും, വിലപ്പെട്ട ഓർമകളുമൊക്കെ ആയി നമുക്ക് മാറ്റാൻ പറ്റുന്നതുമാണ്. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ വല്ലപ്പോഴുമെങ്കിലും നമ്മൾക്കു തോന്നുന്ന ഒന്നാണ് ഉറ്റവരുമൊത്തു വേണ്ടത്ര സമയം ചെലവഴിക്കാൻ കിട്ടുന്നില്ല എന്നത്. നമ്മുടെ ദിവസത്തിന്റെ ഒരു നല്ല പങ്കും നമ്മൾ അടുക്കളയിൽ കുടുംബത്തിനു വേണ്ടി ഭക്ഷണം പാകം ചെയ്‌യാൻ ചെലവഴിക്കുന്നു, അങ്ങനെയെങ്കിൽ എന്തുകൊണ്ട് നമ്മുടെ കുട്ടികളെ കൂടി ഇതിൽ ഉൾപ്പെടുത്തിക്കൂടാ?

കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പമുണ്ടാകേണ്ട ഒന്ന് എന്നാണല്ലോ…? എന്നും കഴിയില്ലെങ്കിലും ഒഴിവു ദിവസങ്ങളിൽ നമ്മൾ അടുക്കളയിൽ ചെലവഴിക്കുന്ന സമയം കുട്ടികളെയും പങ്കാളിയെയും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ, അത് പുതിയൊരു കുടുംബ പാരമ്പര്യമായി വളർത്താനും വളരെ നല്ല ഓർമകൾ നെയ്തെടുക്കാനും സഹായിക്കും. അങ്ങനെ, നമ്മുക്ക് ഇമ്പവും ഈണവും സ്വരവും ലയവുമുള്ള ഒരു കുടുംബം വളർത്തിയെടുക്കാൻ പറ്റും.
പാചകം ചെയ്‌യുന്നതിൽ നിങ്ങളുടെ കുട്ടികളെ എങ്ങനെ ഉൾപ്പെടുത്താമെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് ? കുട്ടികളുടെ പ്രായവും, അഭിരുചിയുമനുസരിച്ച് അവർക്കു വേണ്ട ചുമതലകൾ, നിങ്ങളുടെ യുക്തിയനുസരിച്ച് തിരഞ്ഞെടുക്കുക.

കുട്ടികളുടെ സുരക്ഷ ഇതിൽ വളരെ പ്രധാനമാണ്. അൽപ്പം പരീക്ഷണവും തമാശയും ഒക്കെ കൂട്ടി ഒന്ന് കൊഴുപ്പിച്ചാൽ, വളരെ വിനോദകരമായി മാറ്റാവുന്ന ഒരു പ്രവൃത്തിയാണ് പാചകം. അതിനുള്ള ചില കുറുക്കുവഴികളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്:

1. തുടക്കത്തിൽ ലളിതവും എന്നാൽ പ്രായത്തിന് ഉതകുന്നതുമായ പ്രവൃത്തികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുക.
2. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക.
3. കുട്ടികളെ ഉൾപ്പെടുത്തി ചെയ്‌യാവുന്ന റെസിപ്പി തിരഞ്ഞെടുക്കുക.
4. രസകരമായ പേരുകൾ, സംഭാഷണങ്ങൾ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള കൊച്ചുവർത്തമാനങ്ങൾ എല്ലാം രംഗം മോടിപിടിപ്പിക്കും.
5. ക്ഷമ വളരെ അത്യാവശ്യമാണിവിടെ -കുട്ടികളാണ് അതിനാൽ നിങ്ങൾ ഒറ്റയ്‍ക്ക് ചെയ്‌യുന്നതിന്റെ ഇരട്ടി സമയമെടുക്കുമെന്നത് ഉൾക്കൊള്ളുക.
6. ഇരട്ടി വൃത്തിയാക്കൽ ഉണ്ടാകുമെന്ന് മനസ്സിലാക്കുക.
7. തെറ്റുകുറ്റങ്ങൾ ഉണ്ടാകും. പക്ഷേ, അതിനെ കുറ്റപ്പെടുത്താതെ, തിരുത്താനും അവർ ചെയ്തതിനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക.

മൂന്നര വയസ്സിൽ താഴെയുള്ള കുട്ടികൾ

ഈ പ്രായത്തിലുള്ള കുട്ടികൾ ജിജ്ഞാസ കാരണം എന്തിലുംകയ്‌യെത്തിപ്പിടിക്കാൻ നോക്കും. അതുകൊണ്ട് ചൂടുള്ള പത്രങ്ങൾ, മൂർച്ചയുള്ളതും പരുക്കുണ്ടാക്കാവുന്നതുമായ സാധങ്ങൾ, മസാലപ്പൊടികൾ, ഭാരമുള്ള പാത്രങ്ങൾ എന്നിവ ഇവർ പെരുമാറുന്ന സ്ഥലത്തിന്റെ അടുത്ത് വയ്‍ക്കാതിരിക്കുക. അതുപോലെ, അന്തവും കുന്തവുമില്ലാതെ ഓടുന്ന പ്രായമായതുകൊണ്ട് സ്റ്റൂൾ, മാറ്റ്, മുതലായവ മാറ്റുക. അങ്ങനെ അവർക്ക് യഥേഷ്ടം സഞ്ചരിക്കാനുള്ള പാത ഉണ്ടാക്കുക. ഈ പ്രായത്തിലുള്ള കുസൃതികൾക്ക് മുതിർന്നവരുടെ മേൽനോട്ടത്തിൽ ചെയ്‌യാൻ പറ്റിയ ചില പണികളാണ് താഴെ കൊടുത്തിരിക്കുന്നത്:

-പഴങ്ങളും, പച്ചക്കറികളും കഴുകുക (ഇവയുടെ പേര് പരിചയപ്പെടുത്താൻ പറ്റിയ സമയം).
-ക്യാബിനറ്റ് വാതിലുകളും ഡ്രോയറുകളും അടയ്‍ക്കുക.
-കഴുകി വച്ചിരിക്കുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും (പൊട്ടാൻ സാധ്യതയില്ലാത്തത്) വെള്ളം തുടച്ച് വയ്‍ക്കുക.
-ഡൈനിങ് ടേബിൾ ഒരുക്കാൻ സഹായിക്കുക.
-പച്ചക്കറികൾ തരംതിരിക്കുക (നിറങ്ങളെ കുറിച്ച് പഠിപ്പിക്കാൻ പറ്റിയ സമയം).
-ഡിഷ് വാഷർ ഉണ്ടെങ്കിൽ അതിൽ പാത്രങ്ങൾ എടുത്തു വയ്‍ക്കാൻ നിങ്ങളെ സഹായിക്കുക.
-കുക്കർ വിസിൽ എണ്ണുക (എണ്ണം പഠിപ്പിക്കാൻ ഇതിലും വല്യ സഹായം ഉണ്ടോ?).
-സവാളയുടെ തൊലി, വെളുത്തുള്ളിയുടെ തൊലി എന്നിവ കളയുക.

മൂന്നര മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾ

മൂന്നര വയസ്സ് പ്രായമാകുമ്പോഴേക്കും കുരുന്നുകൾക്ക് നിർദേശങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിയും. കുട്ടികൾക്ക് വളരെ വൈവിധ്യമുള്ള താത്‌പര്യങ്ങളാകും ഉണ്ടാകുക, രക്ഷിതാക്കൾ അവരുടെ അഭിരുചി മനസ്സിലാക്കി അതനുസരിച്ചുള്ള വിധത്തിൽ പ്രവൃത്തികൾ തിരഞ്ഞെടുക്കുക.

-ഷോപ്പിങ് കഴിഞ്ഞ് കൊണ്ടുവന്നിരിക്കുന്ന സാധനങ്ങൾ അവയുടെ യഥാസ്ഥലങ്ങളിൽ വയ്‍ക്കുക.
-അരിയും മറ്റു ധാന്യങ്ങളും അളന്നെടുക്കുക.
-അരിയും ധാന്യങ്ങളും കഴുകുക.
-ചേരുവകൾ സ്പൂൺ കൊണ്ടോ കൈകൾ കൊണ്ടോ മിശ്രിതമാക്കുക.
-ഡൈനിങ് ടേബിളിൽ പ്ലേറ്റുകളും ഗ്ലാസ്സുകളും വയ്‍ക്കുക
-ഡിഷ് വാഷർ ഉണ്ടെങ്കിൽ അതിൽ പാത്രങ്ങൾ എടുത്തു വയ്‍ക്കുക.
-കഴുകി വച്ചിട്ടുള്ള സ്പൂൺ, ഗ്ലാസ്, പ്ലേറ്റ് എന്നിവ വെള്ളം തുടച്ച് വൃത്തിയാക്കുക.
-ബേക്കിങ് ചെയ്‌യുമ്പോൾ സഹായിക്കുക.
-മിക്സർ, ഗ്രൈൻഡർ എന്നിവ മുതിർന്നവരുടെ മേൽനോട്ടത്തിൽ പ്രവർത്തിപ്പിക്കുക.
-മുട്ടയുടെ തോട് പൊളിക്കുക (മുട്ടകൾ ചൂടുള്ളതല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം).

ആറ് വയസ്സ് മുതൽ പത്ത് വയസ്സ് വരെയുള്ള കുട്ടികൾ

മുകളിൽ പറഞ്ഞിട്ടുള്ള പണികൾ കൂടാതെ, ഈ പ്രായത്തിൽ കുറച്ചുകൂടി സങ്കീർണമായ പ്രവൃത്തികൾ ഉൾപ്പെടുത്താവുന്നതാണ്. കുട്ടിയുടെ കഴിവിനെ എല്ലായ്പോഴും പരിഗണിച്ചുകൊണ്ടു വേണം കത്തി, കത്രിക മുതലായ ഉപയോഗിക്കാൻ കൊടുക്കുന്നത്. നിങ്ങൾക്ക്, കുട്ടി അതിനു തയാറല്ല എന്നു തോന്നുകയാണെങ്കിൽ തീർച്ചയായും അത് കുറച്ചുകാലത്തേക്ക് മാറ്റിവയ്‍ക്കുക.

-പച്ചക്കറികളായ അച്ചിങ്ങ, ബീൻസ് എന്നിവ പാചകത്തിന് കൈകൾ കൊണ്ട് ഒടിക്കുക.
-മുരിങ്ങ ഇലകൾ പറിച്ച് ഒന്നിച്ചാക്കുക.
-ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ പൊളിക്കുക.
-തറയിൽ വീഴുന്ന മാലിന്യങ്ങൾ ഒന്നിച്ചാക്കി ചവറ്റുകുട്ടയിൽ ഇടുക.
-കിച്ചൻ കൗണ്ടർടോപ്പ് വൃത്തിയാക്കുക.
-കിച്ചൻ ഫ്രിഡ്ജിൽ നിന്ന് ആവശ്യമുള്ള സാധനങ്ങളെടുക്കുക, ആവശ്യം കഴിയുമ്പോൾ തിരികെ വയ്‍ക്കുക.

പത്ത് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികൾ

അത്ര സരളമല്ലാത്ത, എന്നാൽ കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ച് ചെയ്‌യാവുന്ന പണികളിൽ ഏർപ്പെടുത്തേണ്ടതാണ്. അവർക്ക് സ്വയം ചെയ്‌യാൻ പ്രചോദനം നൽകുന്നതും കൂടുതൽ സ്വാതന്ത്ര്യമനുവദിച്ച് അവരുടെ ക്രിയാത്മകത പുറത്തു കൊണ്ടുവരാൻ പറ്റിയ പ്രായമാണിത്. എന്നിരുന്നാലും അടുക്കളയിലെ അപകടങ്ങൾ കണക്കിലെടുത്ത് രക്ഷിതാക്കളുടെ ശ്രദ്ധ വേണം.

-എന്തു ഭക്ഷണമാണ് ഉണ്ടാക്കേണ്ടതെന്ന് അവരെയും കുട്ടി തീരുമാനിക്കുക.
-അതിന് വേണ്ട സാധനസാമഗ്രികൾ അവർ തന്നെ എടുക്കട്ടെ.
-റെസിപ്പി ബുക്ക് ഉണ്ടാക്കാൻ, അല്ലെങ്കിൽ അവർ ചെയ്‌യുന്നത് കുറിച്ചു വയ്‍ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
-കത്തി, പീലർ എന്നിങ്ങനെയുള്ള വസ്തുക്കൾ സുരക്ഷിത രീതിയിൽ, ശരിയായി എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞുകൊടുക്കുക.
-പച്ചക്കറി, പഴങ്ങൾ മുറിക്കുക.
-സുരക്ഷിതമാണെങ്കിൽ, അടുപ്പിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ തവി ഉപയോഗിച്ച് ഇളക്കാൻ അനുവദിക്കുക.
-ചായ, കാപ്പി ഇടാൻ പഠിപ്പിക്കുക.
-ചപ്പാത്തിക്ക് കുഴയ്‍ക്കാൻ, പരത്താൻ, ചുടാൻ പഠിപ്പിക്കുക.
-മസാല കണ്ടയ്നറുകൾ നിറയ്‍ക്കുക.

പതിനഞ്ച് വയസ്സിന് മുകളിൽ

ഈ പ്രായം ആയാൽ വീടുകളിലെ മിക്ക പണികൾക്കും രക്ഷിതാക്കളെ സഹായിക്കാൻ മിക്ക കുട്ടികൾക്കും കഴിയും. എല്ലാവർക്കും പഠിക്കാനുള്ള അവസരങ്ങൾ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും കുട്ടികൾക്ക് എന്ത് ഈ കാലഘട്ടത്തിൽ ചെയ്‌യാമെന്നുള്ളത്, അവർ അതുവരെ എന്ത് ചെയ്തിട്ടുണ്ട്, പഠിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. അടുക്കളയിൽ കുഞ്ഞുങ്ങളെ നമ്മുടെ കൂടെ കൂട്ടുന്നതു വഴി നമ്മൾ അവർക്ക്, ഭാവിയിൽ ആവശ്യമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ പഠിപ്പിക്കുകയാണ് ചെയ്‌യുന്നത്. പക്ഷേ, ഒരു വ്യത്യസ്ത രീതിയിൽ, ഒരു കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് പാൽ ഒഴിക്കാൻ കുട്ടിയെ കൂട്ടുമ്പോൾ, അല്ലെങ്കിൽ കുട്ടി അതു ചെയ്‌യുമ്പോൾ നമ്മൾ അവരുടെ മോട്ടോർ സ്കിൽ, ഏകോപന കഴിവ് (കോ-ഓർഡിനേഷൻ സ്കിൽസ്) മെച്ചപ്പെടുത്തുകയാണ് ചെയ്‌യുന്നത്.

പച്ചക്കറികളും പഴങ്ങളും കഴുകുമ്പോഴും അടുക്കള വൃത്തിയാക്കുമ്പോഴും കുഞ്ഞ് പഠിക്കുന്നത് ഭക്ഷ്യ ശുചിത്വത്തിന്റെ ബാലപാഠങ്ങൾ ആണ്. നമ്മുടെ കൂടെ നിന്ന് നമ്മൾ ചെയ്‌യുന്നത് കാണുമ്പോൾ അവർ പഠിക്കുന്നത് വിവിധ ഗൃഹോപകരണങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ്. കുക്കറിന്റെ വിസിൽ കേൾക്കുമ്പോൾ അത് സംഖ്യാ പഠനത്തിന്റെ ആദ്യചുവടായി.

പച്ചക്കറി, പഴങ്ങൾ വേർതിരിച്ചു വയ്‍ക്കുമ്പോൾ, അവർ നിറങ്ങൾ കണ്ടു പഠിക്കുകയാണ്. ചുടു, തണുപ്പ് എന്നിവ എങ്ങനെ വസ്തുക്കളിൽ മാറ്റം വരുത്തുന്നു എന്നും അവയുടെ വ്യത്യസ്ത അവസ്ഥകളും നേരിൽ കണ്ടു മനസ്സിലാക്കുന്നു. കേക്ക് ഉണ്ടാക്കാൻ കുഞ്ഞിനെ കൂട്ടുമ്പോൾ കണക്കിന്റെ പ്രാഥമിക പാഠങ്ങളായ എണ്ണൽ, ഭാഗങ്ങളായി വിഭജിക്കൽ, ഇരട്ടിപ്പിക്കൽ, ചേർക്കൽ, കുറയ്‍ക്കൽ എല്ലാം പ്രാവർത്തികമാക്കി മനസ്സിലാക്കുന്നു. അപ്പോൾ സംശയം തീരെ വേണ്ട, കുട്ടിപ്പട്ടാളത്തെ അടുക്കളപ്പണിയിൽ ഉൾപ്പെടുത്തുന്നതു വഴി ഗുണങ്ങൾ മാത്രമേയുള്ളൂ, അവർക്കും നമുക്കും. പാചകവും വിളമ്പലും ക്രിയാത്മകമാക്കിയാൽ അവരെ സന്തോഷിപ്പിക്കാൻ നമുക്ക് കഴിയും. എന്തിനേറെ, വേണമെങ്കിൽ ലിപികളും പഠിപ്പിക്കാം. ഇത് അവർക്ക് കൗതുകവും നമുക്ക് അവരുടെ ഉത്സാഹം കാണുമ്പോൾ സന്തോഷവും ഉണ്ടാക്കും.

Content Highlights: Kids and kitchen

Previous Post

ഫുഡ് പ്രസന്റേഷനില്‍ സിജോയാണ് താരം..

Next Post

ബിജെപിയല്ല മുഖ്യശത്രുവെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ കോണ്‍ഗ്രസ് മറുപടി പറയണം: മുഖ്യമന്ത്രി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ബിജെപിയല്ല-മുഖ്യശത്രുവെന്ന-കെപിസിസി-പ്രസിഡന്റിന്റെ-നിലപാടില്‍-കോണ്‍ഗ്രസ്-മറുപടി-പറയണം:-മുഖ്യമന്ത്രി

ബിജെപിയല്ല മുഖ്യശത്രുവെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ കോണ്‍ഗ്രസ് മറുപടി പറയണം: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.