വാഴക്കായ കൊണ്ടുള്ള പൊടിമാസും മത്തങ്ങ തക്കാളി കറിയും കൊണ്ട് ലഞ്ച് ബോക്സ് ഒരുക്കാം. തമിഴ്നാട് സ്റ്റൈലിലുള്ള കറികളാണ് രണ്ടും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങൾ പരിചയപ്പെടാം
വാഴക്ക പൊടിമാസ്
- നേന്ത്രക്കായ/പച്ചക്കായ – 2
- സവാള – 1
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- പച്ചമുളക് – 2
- ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
- കടലപ്പരിപ്പ് – 1 ടീസ്പൂൺ
- ഉഴുന്ന് – 1 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- കായപ്പൊടി – 1 നുള്ള്
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – പാകത്തിന്
- എണ്ണ – 1 ടേബിൾസ്പൂൺ
പച്ചക്കായ ആവിയിൽ വേവിച്ച ശേഷം തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്ത് വെക്കുക.
എണ്ണ ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിച്ചു അതിലേക്ക് കടലപ്പരിപ്പ്, ഉഴുന്ന് ചേർത്ത് മൂപ്പിക്കുക.
കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക.
അതിലേക്ക് ഇഞ്ചി പച്ചമുളക് അരിഞ്ഞത്, സവാള അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.
മൂത്ത് വരുമ്പോൾ ഒരു നുള്ള് കായപ്പൊടി ചേർത്ത ശേഷം ഗ്രേറ്റ് ചെയ്തു വച്ച പച്ചക്കായ ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
അതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേർത്ത് യോജിപ്പിച്ചു അൽപസമയം ചെറുതീയിൽ വച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങാം.
മത്തങ്ങ തക്കാളി കറി
- മത്തങ്ങ (ചതുരക്കഷണങ്ങൾ ആക്കിയത് ) – 2 കപ്പ്
- തക്കാളി – 1 വലുത്
- ചുവന്നുള്ളി – 10 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- വാളൻപുളി – 1 നെല്ലിക്ക വലുപ്പത്തിൽ
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- മുളക്പൊടി – 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ – 1/4 ടീസ്പൂൺ
- ജീരകം – 1/4 ടീസ്പൂൺ
- കറിവേപ്പില – 1 തണ്ട്
- എണ്ണ – 1 ടേബിൾസ്പൂൺ
- ഉപ്പ് – പാകത്തിന്
പുളി അല്പം വെള്ളത്തിൽ ഇട്ട് വെക്കുക.എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചു ഉലുവ, ജീരകം ചേർത്ത് മൂപ്പിക്കുക.അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില ചേർത്ത് വഴറ്റുക.
ചുവന്നു വരുമ്പോൾ അതിലേക് പൊടികൾ ഓരോന്നായി ചേർത്ത് അരിഞ്ഞ തക്കാളി, മത്തങ്ങ കൂടി ചേർത്ത് കൊടുക്കുക. 1 മിനുട്ട് വഴറ്റിയ ശേഷം അതിലേക് പുളി പിഴിഞ്ഞ വെള്ളവും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.മത്തങ്ങ വെന്തു വരുമ്പോൾ അതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് അൽപസമയം കൂടി വേവിക്കുക.
ചാറ് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം
Content Highlights: Lunch box recipes