കൊറോണ പകർച്ചവ്യാധി പടരുന്നതിനിടയിലും ജി സെവൻ ഉച്ചകോടിക്കായി നേതാക്കൾ യു.കെയിൽ ഒത്തുകൂടിയപ്പോൾ കോൺവാളിലെ പേസ്റ്റി കച്ചവടക്കാർ തങ്ങളുടെ വിപണനതന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവൻ രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് (പച്ചക്കറികളും മാംസവും നിറച്ച അട പോലുള്ള വിഭവം) ഇപ്പോൾ ഇവിടുത്തെ കടകളിലെ പ്രധാന വിഭവം.
സെന്റ് ഇവാസ് എന്ന കടയിലാണ് ബൈഡൻസ് ബിഗ് ഉൻ, മെർക്കൽസ് മിന്റഡ് ലാംപ്, മാക്രോൺസ് മിക്സഡ് വെജ്, ബോറിസ് സ്റ്റിലോട്ടൻ എന്നിങ്ങനെ പലതരം പേസ്റ്റികൾ വിൽപനയ്‍ക്കു വച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജെർമനിയുടെ ആംഗല മെർക്കൽ, ഫ്രാൻസിന്റെ ഇമ്മാനുവേൽ മാക്രോൺ എന്നിവരൊക്കെയാണ് മെനുവിൽ ഇടം പിടിച്ചിരിക്കുന്നത്.
&ldquoBiden’s Big-Un&rdquo tops the list of G7 pasties on sale in St Ives. , , ,
&mdash Martyn Oates (@bbcmartynoates)
ബിബിസിയുടെ പൊളിറ്റിക്കൽ റിപ്പോർട്ടറായ മാർട്ടിൻ ഓട്ടെസാണ് ഈ കോർണിഷ് പേസ്റ്റീസിന്റെ ചിത്രവും വിവരണവും ട്വിറ്ററിൽ പങ്കുവച്ചത്. ഒപ്പം രസകരമായ മെനുവും. ധാരാളം ആളുകൾ രാഷ്ട്രീയഭേദമന്യേ ഈ വിഭവം കഴിക്കാനെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: ‘Biden’s Big-Un’, ‘Merkel’s Minted Lamb’, these G7-themed pasties are on sale in the UK