ഇളനിര് കൊണ്ടുള്ള പായസവും ഐസ്ക്രീമും ഏവർക്കും സുപരിചിതമാണ്. ഇത് ഉപയോഗിച്ചു കൊണ്ടുള്ള രണ്ട് ലെയർ പുഡ്ഡിങ്ങ് പരിചയപ്പെടാം
ചേരുവകൾ
- ഇളനീർ-2 കഴമ്പുള്ളത്. (1കപ്പെങ്കിലും )
- ചൈനാഗ്രാസ് – 10 ഗ്രാം
- പഞ്ചസാര – മുക്കാൽ കപ്പ്
- പാൽ – അര ലിറ്റർ (ഒരു പാക്കറ്റ്)
- വെള്ളം / ഇളനീർ വെള്ളം -ഒന്നര കപ്പ് (ചൈനാഗ്രാസ് ഉരുക്കാൻ ) .
- ഇളനീർ വെള്ളം ഗ്ലാസ് ലെയറിന് – ഒന്നര കപ്പ്.
- കണ്ടൻസ്ഡ് മിൽക് – അര കപ്പ് ( ഉണ്ടെങ്കിൽ, ഇല്ലെങ്കി കുറച്ചു കൂടി പഞ്ചസാര ചേർക്കാം.) പുഡിംഗിന് മധുരം വേണം.
- വാനില – അര ടീസ്പൂൺ.
തയ്‌യാറാക്കുന്ന വിധം
ആദ്യം ചൈനാഗ്രാസ് കഴുകി ഒന്നര കപ്പ് വെള്ളത്തിൽ ഉരുക്കുക ഇളനീർ കഴമ്പ് നന്നായരച്ച് വെക്കുക., പാലിൽ അരകപ്പ് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തിളപ്പിക്കുക.ശേഷം അരച്ച കഴമ്പ് ചേർക്കാം. വാനിലയും. ഒന്നര കപ്പ് ഇള നീർ വെള്ളത്തിലേക്ക്ഉരുക്കിയ ചൈനാഗ്രാസ് കാൽ ഭാഗം ചൂടോടെ ചേർത്തിളക്കി ഒരു മോൾഡിൽ ഒഴിച്ച് വെക്കുക , ആറിത്തുടങ്ങിയാൽ ഫ്രിഡ്ജിൽ അല്പനേരം വെച്ച് സെറ്റായ ശേഷം ബാക്കി ചൈനാഗ്രാസിലേക്ക് പാൽ ഇളനീർ മിശ്രിതം ചേർത്ത് ഗ്ലാസ് പുഡിംഗിനു മുകളിലേക്ക് പതുക്കെ ഒഴിച്ച് കൊടുക്കാം. ശേഷം വീണ്ടും ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത ശേഷം , ഒരു കത്തികൊണ്ട് അരികിലൂടെ ഒന്നോടിച്ച് ഇളക്കി ,ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തുക.
Content Highlights: Tender coconut pudding recipe