Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ആരോഗ്യമുള്ള ഭക്ഷണരീതി എന്താണെന്നുള്ള ബോധവത്കരണം നടക്കേണ്ടിയിരിക്കുന്നു

by News Desk
June 7, 2021
in FOOD
0
ആരോഗ്യമുള്ള-ഭക്ഷണരീതി-എന്താണെന്നുള്ള-ബോധവത്കരണം-നടക്കേണ്ടിയിരിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

1

ഭക്ഷ്യസുരക്ഷയെ കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്ന കാലഘട്ടമാണിത്. ഈ ഓടുന്ന കാലത്ത് നാമെല്ലാം ശരിയായ ഭക്ഷണ രീതിയാണോ പിന്തുടരുന്നത് ? ഡയറ്റ് കൺസൾട്ടന്റായ ഡോ കരുണ എം.എസ് ഭക്ഷണ രീതിയെ കുറിച്ച് വ്യക്തമാക്കുന്നു.

സുരക്ഷിത ഭക്ഷണം

നമ്മൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കണം ഇതോടൊപ്പം തന്നെ ആരോഗ്യം വർദ്ധിപ്പിക്കാനും സാധിക്കണം. ഇന്നത്തെ കാലത്ത് ഒരുപാട് പ്രോസസ്ഡ് ഫുഡ് അഥവ റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ വിപണിയിൽ ലഭ്യമാണ്. നേരിട്ട് കൃഷി ചെയ്തെടുക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഇത്തരം ഫാസ്റ്റ് ഫുഡിന് നൽകാനായി സാധിക്കില്ല. ഗുണമേന്മ കൊണ്ടും പോഷകമൂല്യം കൊണ്ടും സുരക്ഷ ഉറപ്പാക്കാൻ ഇത്തരം ഭക്ഷണങ്ങൾക്ക് സാധിക്കണം.

ഇന്നത്തെ കാലത്ത് ഭക്ഷ്യ സുരക്ഷ 100 ശതമാനവും ഉറപ്പാക്കുന്നില്ലെന്ന് വേണം പറയാൻ കാരണം ഫുഡ് ഫ്ളേവറിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന സാധനങ്ങൾ എത്രത്തോളം ഗുണമേന്മയുള്ളതാണ് വ്യക്തമല്ല. ലോക്കൽ ലെവലിലേക്ക് വരുമ്പോൾ ഫുഡ് കളറിങ്ങിനായി ടാർ ഡൈ ടെക്സ്റ്റൈയിൽ ഡൈ എന്നിവ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്.

പ്രോസസ്ഡ് ഫുഡ് എന്ന വില്ലൻ

ഇന്നത്തെ കാലത്ത് എല്ലാവരും ജോലിക്ക് പോവുന്നവരാണ് സമയകുറവ് മൂലം പ്രോസസ്ഡ് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും. എന്നാൽ പരമാവധി ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യമുള്ള ഭക്ഷണപദാർത്ഥങ്ങൾ വീട്ടിൽ തന്നെ ഉത്‌പാദിക്കുകയും പാകം ചെയ്ത് കഴിക്കുകയും ചെയ്‌യുന്നതാണ് നല്ലത്.

ഇതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മാർക്കറ്റിൽ ലഭിക്കുന്ന ന്യൂട്രിയന്റ് സപ്ലിമെന്റുകൾ. ഡോക്‍ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം സപ്ലിമെന്റുകളെ ആശ്രിയിക്കുന്നത് അപകടം വിളിച്ചു വരുത്തും. ശരീരഭാരം കുറയ്‍ക്കാം, അസുഖങ്ങൾ വരില്ല എന്ന പേരിൽ വിപണിയിലുള്ള ഇത്തരം സാധനങ്ങളുടെ ആധികാരിത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യം പ്രദാനം ചെയ്‌യുന്ന ഭക്ഷണ രീതി

ആരോഗ്യമുള്ള ഭക്ഷണ രീതിയെ കുറിച്ചുള്ള അറിവിലായ്മ ഒരു പ്രശ്നം തന്നെയാണ്. ഇതിനെ കുറിച്ച വ്യക്തമായ ബോധവത്‌കരണം നടത്തേണ്ടതുണ്ട്. ചപ്പാത്തി ആരോഗ്യത്തിന് ഏറ്റവും നല്ലതാണെന്നാണ് പൊതുബോധം. എന്നാൽ നമ്മൾ കഴിക്കുന്ന കഞ്ഞിയും പയറുമൊക്കെയാണ് ഏറ്റവും നല്ലത്. വീട്ടിൽ തയ്‌യാറാക്കുന്ന ചപ്പാത്തി നല്ലതാണ്. എന്നാൽ മാർക്കറ്റിൽ ലഭിക്കുന്ന റെഡി ടു കുക്ക് ചപ്പാത്തി ആരോഗ്യത്തിന് അത്ര നല്ലതാവണമെന്നില്ല. അത് എത്ര ദിവസം വെച്ചതായിരിക്കും, അതിൽ ഫുഡ് ഫ്ളേവറുകൾ ഉപയോഗിച്ചിട്ടുണ്ടോ? ഇതെല്ലാം പരിശോധിച്ച ശേഷമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.തുടർച്ചയായി ഇത്തരത്തിൽ പ്രോസസ്ഡ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനിക്കരമാണ്.

കുട്ടികളുടെ ഭക്ഷണരീതി

കുട്ടികൾക്കിടയിൽ പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ട്. ഉദ്ദാഹരണത്തിന് 6 മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകിയാൽ മതിയെന്നാണ് നിർദേശിക്കുക. എന്നാൽ ചിലർ വിപണിയിൽ ലഭിക്കുന്ന ബേബി ഫുഡിനെ ആശ്രയിക്കും. മുലപ്പാലിൽ നിന്ന ലഭിക്കുന്ന പ്രതിരോധ ശക്തി ഇത്തരം ബേബി ഫുഡിൽ നിന്ന് ലഭിക്കില്ല. ബേബിഫുഡുകൾ കഴിക്കുന്ന കുട്ടികൾ നല്ല തടിച്ചുരുണ്ട് ഇരിക്കും എന്നാൽ ആരോഗ്യം ഉണ്ടാവില്ല പെട്ടെന്ന് അസുഖങ്ങളും വരും. കേരള സർക്കാർ കുഞ്ഞുങ്ങൾക്ക് നൽക്കുന്ന ഭക്ഷണങ്ങൾ നല്ലതാണ്. പരമാവധി മുലപ്പാൽ നൽകാനാണ് ശ്രമിക്കേണ്ടത്. ഫാസ്റ്റ് ഫുഡിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റി നിർത്തണം.

മാതാപിതാക്കൾ ഫാസ്റ്റ് ഫുഡിന് പിറകേ പോവുമ്പോൾ സ്വാഭാവികമായും കുഞ്ഞുങ്ങൾക്കും അത്തരം ഭക്ഷണങ്ങളോട് ഇഷ്ടം കൂടും. അമിതവണ്ണമുള്ള കുഞ്ഞുങ്ങൾ ഇന്ന് ധാരാളമാണ്. പണ്ടൊക്കെ 14 മുതൽ 15 വയസ്സ് ആവുമ്പാഴാണ് ആദ്യ ആർത്തവം ഉണ്ടാവുന്നത് എന്നാൽ ഇന്ന് 8 വയസ്സ് മുതൽ ആർത്തവം ആരംഭിക്കും ഇതെല്ലാം ഭക്ഷണരീതി ശരിയല്ലാത്തത് കൊണ്ടാണ്.

തെറ്റായ ഭക്ഷരീതി ഹോർമോണുകളെയും ബാധിക്കും ഇതിനാൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പിസിഓഡി (Polycystic Ovarian Disease)ഇതിന്റെ അടുത്ത സ്റ്റേജാണ് വന്ധ്യത.

കൊറോണയുടെ കാര്യം തന്നെയെടുത്താൽ പ്രതിരോധ ശക്തിയുള്ളവർക്ക് ഈ അസുഖം വരുന്നത് നന്നേ കുറവായിട്ടാണ് കാണുന്നത്. നല്ല ആഹാരശീലങ്ങളാണ് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നത്.

സമീകൃത ആഹാരം

ഹൈ പ്രോട്ടീൻ ഡയറ്റ് പിന്തുടരുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന ചിന്ത സമൂഹത്തിലുണ്ട്. കുട്ടികൾ ജിമ്മിൽ പോവുകയും വിലകൂടിയ പ്രോട്ടീൻ പൗഡറുകൾ ധാരാളം വാങ്ങി കഴിക്കുന്നതും കാണാം. നമ്മുടെ പയറുവർഗങ്ങൾ, മാംസാഹാരങ്ങൾ എന്നിവയിൽ തന്നെ ധാരാളം പ്രോട്ടീനുണ്ട്

ഒരുപാട് പ്രോട്ടീൻ, ഇറച്ചി എന്നിവ വലിച്ചു വാരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ചിന്തയാണ് മാറ്റേണ്ടത്. ബാലൻസ്ഡ് ഡയറ്റ് അഥവ സമീകൃത ആഹാരമാണ് കഴിക്കേണ്ടത്. എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് അത്യാവശ്യമാണ്. ഇതെല്ലാം കൃത്യമായ അളവിൽ ശരീരത്തിൽ എത്തിയാൽ മാത്രമേ കാര്യമുള്ളു. എന്നാൽ മാത്രമേ പ്രതിരോധ ശക്തി ലഭിക്കുകയുള്ളു. അത് പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്നത്. നല്ല ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.

വെറ്റമീൻ സി നല്ലതാണെന്ന് പറഞ്ഞ് ധാരാളം ഗുളികകൾ വാങ്ങി കഴിക്കണ്ട ആവശ്യമില്ല. നമുക്ക് ചുറ്റും ലഭിക്കുന്ന നെല്ലിക്ക, ചാമ്പയ്‍ക്ക എന്നിവയിൽ തന്നെ ധാരാളം വൈറ്റമിൻ സി ഉണ്ട്. എന്നാൽ വലിച്ച് വാരി നെല്ലിക്ക ഉപയോഗിക്കുന്നതും നല്ലതല്ല.. എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.

കഴിഞ്ഞ ലോക്ക്ഡൗണിൽ സമൂഹമാധ്യമങ്ങൾ തുറന്ന് നോക്കിയാൽ ബക്കറ്റ് ചിക്കൻ പോലെ നിരവധി നോൺവെജ് വിഭവങ്ങളുടെ ഉത്സമായിരുന്നു. ഇതെല്ലാം അമിതമായി ഉപയോഗിക്കുന്നതാണ് അപകടം.

സുഖിയൻ, അട തുടങ്ങിയ നാടൻ വിഭങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. ഇത്തരം ഭക്ഷണമാണ് ജനങ്ങൾക്കിടയിൽ ശ്രദ്ധ നൽകേണ്ടത്. വീട്ടിൽ തന്നെ തയ്‌യാറാക്കുന്ന സമീകൃത ആഹാരമാണ് ആരോഗ്യത്തിന് എറ്റവും നല്ലത്.

Content Highlights:world food safety day 2021

Previous Post

പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസറാക്കി

Next Post

മുരിങ്ങയില ചോറ് തയ്യാറാക്കാം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മുരിങ്ങയില-ചോറ്-തയ്യാറാക്കാം

മുരിങ്ങയില ചോറ് തയ്യാറാക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.