കറികളിൽ വ്യത്യസ്ത കൊണ്ടുവരാൻ ഇഷ്ടപ്പടാത്തവർ ആരുമുണ്ടാവില്ല. മാമ്പഴവും കയ്പ്പക്കയും ചേർത്തൊരു കറി തയ്‌യാറാക്കിയാലോ. കയ്പ്പക്ക ചേർക്കുന്നുണ്ടെങ്കിലും മധുരമാണ് ഈ കറിയിൽ മുന്നിട്ട് നിൽക്കുന്നത്.
ചേരുവകൾ
- മാമ്പഴം 3
- പാവയ്‍ക്ക 1 ചെറുത് ( 1/2 കപ്പോളം )
- തേങ്ങാ 3/4 കപ്പ്
- വറ്റൽമുളക് 5-8
- വാളൻ പുളി ഒരു ചെറു നെല്ലിക്ക യോളം
- ഉഴുന്ന് ഒന്നര ടീസ്പൂൺ
- ശർക്കര ഒന്നര ടേബിൾ സ്പൂൺ
- കടുക്, കറിവേപ്പില, ഉലുവ,എണ്ണ – താളിക്കാൻ ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
പാവയ്‍ക്ക കഷ്ണങ്ങളിൽ ഉപ്പ് പുരട്ടി അരമണിക്കൂർ വെയ്‍ക്കുക. ശേഷം പിഴിഞ്ഞെടുത്തു ഒരു അര കപ്പ് വെള്ളത്തിൽ പകുതി വേവും വരെ വേവിക്കുക. എന്നിട്ട് ഈ വെള്ളം ഊറ്റിക്കളയുക.മാമ്പഴം വലിയ കഷ്ണങ്ങളാക്കി ഉപ്പും ശർക്കരയും ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ചു നന്നായി തിളപ്പിക്കുക…
തിളച്ചു വരുമ്പോൾ പാവയ്‍ക്ക കഷ്ണങ്ങൾ ചേർക്കാം….
അതേ സമയം, ഉഴുന്നും വറ്റൽമുളകും അൽപ്പം എണ്ണയിൽ ചുവക്കെ വറുക്കുക..ഇതും തേങ്ങയും വാളൻ പുളിയും ഒരുമിച്ചു അല്പം തരുതരുപ്പായി അരച്ചെടുക്കുക. മാമ്പഴം കൂട്ട് വെന്തു വരുമ്പോൾ അരപ്പ് ചേർത്ത് തിളപ്പിക്കുക…
വാങ്ങി വെച്ചതിനു ശേഷം കടുകും ഉലുവയും കറിവേപ്പിലയും താളിച്ചു ചേർക്കാം. മാമ്പഴത്തിന്റെ മധുരം അനുസരിച്ചു ശർക്കരയുടെ അളവ് ക്രമീകരിക്കുക…..