ഊണിന് തയ്യാറാക്കാം വ്യത്യസ്ഥമായ ഹരിയാലി ഫിഷ് ഫ്രൈ
ചേരുവകൾ
- ഇന്ത്യൻ സാൽമൺ- 250 ഗ്രാം
- മല്ലിയില- ഒരുപിടി
- പുതിന- ഒന്നോ രണ്ടോ തണ്ട്
- മല്ലിപ്പൊടി- 15 ഗ്രാം
- ഗരംമസാല- അഞ്ച് ഗ്രാം
- എണ്ണ- 50 മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
മീൻ കഷണങ്ങളാക്കുക. മല്ലിയിലയും പുതിനയിലയും അരച്ച് പേസ്റ്റാക്കുക. ഇതിനൊപ്പം ഗരംമസാലയും മല്ലിപ്പൊടിയും ചേർത്തോളൂ. മീനിൽ ഈ കൂട്ടും എണ്ണയും മാരിനേറ്റ് ചെയ്ത ശേഷം തവയിൽ പാകം ചെയ്തെടുക്കാം.
Content Highlights: Hariyali Tawa Fish Fry Recipe for Lunch