Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഇതാ… ബോളിവുഡ് താരങ്ങളെപ്പോലും രുചികൊണ്ട് കീഴടക്കിയ തലശ്ശേരി ഗേള്‍

by News Desk
May 27, 2021
in FOOD
0
ഇതാ…-ബോളിവുഡ്-താരങ്ങളെപ്പോലും-രുചികൊണ്ട്-കീഴടക്കിയ-തലശ്ശേരി-ഗേള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

മുംബൈ നഗരത്തിൽ ഒരു ഊട്ടുപുരയുണ്ട്. തനതായ കേരളീയ വിഭവങ്ങൾ വിളമ്പുന്ന, നമ്മൾ മലയാളികൾ പോലും മറന്നുപോയ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുന്ന ഒരിടം. കരീന കപൂർ, മലൈക അറോറ, അമൃത അറോറ തുടങ്ങിയ ബോളിവുഡിലെ താരറാണിമാർ പോലും ഈ ഊട്ടുപുരയുടെ ആരാധകരാണ് എന്ന് പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. അതിന്റെ അമരക്കാരി എന്ന പേരിൽ അറിയപ്പെടുന്ന മെറീന ബാലകൃഷ്ണൻ. അൻപത് വയസ്സിന് ശേഷം വിശ്രമജീവിതം നയിക്കാമെന്ന് ആലോചിക്കുന്നവരിൽ നിന്ന് മെറീന വ്യത്യസ്തയാകുന്നത് അവിടെയാണ്.

2017 ൽ അമേരിക്കയിൽ പോയി പാചകം പഠിക്കുന്നു. ബാങ്കോക്കിലെ ഒരു ഹോട്ടലിൽ ജോലി ചെയ്‌യുന്നു. ഇന്ത്യയിലേക്ക് മടങ്ങി മുംബൈ നഗരത്തിൽ ഊട്ടുപുര എന്ന സംരംഭം ആരംഭിക്കുന്നു. അതും ലോക്ഡൗൺ കാലത്ത്. നമ്മുടെ പ്രിയപ്പെട്ട അവിയലും സാമ്പാറും കഞ്ഞിയും പയറും ചുട്ടപപ്പടവും കൊഴുക്കട്ടയും ഇടിയപ്പവും ഏലാഞ്ചിയും ഇലയടയും കൂടാതെ നമ്മളിൽ പലരും അധികം കേട്ടിട്ടില്ലാത്ത നാടൻ വിഭവങ്ങളും മെറീനയുടെ അടുക്കളയിൽ തയ്‌യാർ. ഇനി വിശേഷങ്ങൾ മെറീന തന്നെ പറയട്ടെ…

കണ്ണൂർ തലശ്ശേരിയിലെ ഒരു കൂട്ടുകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ധാരാളം അംഗങ്ങളുണ്ടായിരുന്നു. എല്ലാവർക്കും പ്രാതലും ഉച്ചഭക്ഷണവും അത്താഴവും എല്ലാം ഉണ്ടാക്കുന്നത് ഒരു വലിയ മഹാമഹമായിരുന്നു. എന്റെ അമ്മമ്മയാണ് അതിനെല്ലാം നേതൃത്വം നൽകിയിരുന്നത്. അമ്മയും അമ്മായിമാരുമെല്ലാം നല്ല പാചകക്കാരായിരുന്നു.

എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ഭക്ഷണം എന്നാൽ ഒരു ഗെറ്റ്ടുഗദർ പോലെയായിരുന്നു മലബാറിന്റെ തനതായ വിഭവങ്ങൾ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് ഞാൻ മനസ്സിലാക്കുന്നത് വീട്ടിൽ നിന്നാണ്.

വിവാഹത്തിന് ശേഷം ഞാൻ മുംബൈയിലെത്തുകയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്തിയെങ്കിലും വിവാഹത്തിന് ശേഷം ഞാൻ മറ്റൊരും ജോലിയും ചെയ്തിരുന്നില്ല. ഭക്ഷണമുണ്ടാക്കാൻ താൽപര്യമുണ്ടായിരുന്നു. ഞാൻ എന്തുണ്ടാക്കിയാലും കൊള്ളാമെന്ന് മറ്റുള്ളവർ പറയുമെങ്കിലും വരുമാനത്തിന്റെ സാധ്യതകളെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. അങ്ങനെ വർഷങ്ങൾ കടന്നുപോയി.

2016 ലാണ് ജീവിതത്തിൽ വഴിത്തിരിവ് സംഭവിക്കുന്നത്. അതിന് പ്രചോദനമായത് മകൾ അതിഥിയാണ്. ഒരു രസത്തിന് ഞാൻ വീട്ടിൽ ഒരു കുക്കിങ് വർക്ക്ഷോപ്പ് നടത്തി. ഞാൻ സ്ഥിരമായി കഴിക്കുന്ന വിഭവങ്ങൾ ഉൾക്കൊളിച്ച് ഒരു ചെറിയ ശിൽപശാല. അതിൽ കുറച്ച് പേർ പങ്കെടുക്കുകയും നല്ല അഭിപ്രായം ലഭിക്കുകയും ചെയ്തപ്പോൾ മകൾ പറഞ്ഞു, അമ്മയ്‍ക്ക് എന്തെങ്കിലും കുക്കിങ് കോഴ്സ് ചെയ്തുകൂടെയെന്ന്. മകൾ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ന്യൂയോർക്കിലെ പ്രശസ്തമായ നാച്ചുറൽ ഗോമെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശാസ്ത്രീയമായ പാചക രീതികൾ പഠിച്ചു. പിന്നീട് യുഎസിലെ മെർസെർ കിച്ചൺ ഉൾപ്പെടെയുള്ള റസ്റ്ററന്റുകളിൽ ഇന്റേൺഷിപ് ചെയ്തു.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

നാട്ടിൽ തിരിച്ചെത്തിയ ഞാൻ കുറച്ച് കാലം എന്ത് ചെയ്‌യണമെന്ന് അറിയാതെ ആശയകുഴപ്പത്തിലിരുന്നു. അങ്ങനെയാണ് ബാങ്കോക്കിലുള്ള മിഷെലിൻ സ്റ്റാർ നേടിയ അതിപ്രശസ്തമായ ഗാ എന്ന റസ്റ്ററന്റിൽ ജോലി ചെയ്‌യാൻ അവസരം ലഭിക്കുന്നത്. ഗായിലെ പ്രധാന ഷെഫായിരുന്ന ഗരീമ അറോറ കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചത്. ഗരീമ അറോറ പകർന്ന് നൽകിയ ആത്മവിശ്വാസത്തിൽ സ്റ്റാഫ് ഡിന്നറിൽ കേരളീയ വിഭവങ്ങളുണ്ടാക്കി. അതവിടെ ഹിറ്റായതോടെയാണ് എന്റെ മനസ്സിലും റസ്റ്ററന്റ് എന്ന ആശയം ഉദിക്കുന്നത്. എന്നിരുന്നാലും ഗായിൽ ഒരു വർഷത്തോളം ജോലി ചെയ്തു. അവിടെ നിന്ന് ലഭിച്ച പ്രായോഗിക പാഠങ്ങളും അനുഭവങ്ങളും കരുത്ത് പകർന്നപ്പോൾ നാട്ടിലേക്ക് തിരിച്ചു. എന്നാൽ അതിനിടെയാണ് കോവിഡും ലോക്ഡൗണുമെല്ലാം തുടങ്ങിയത്. റസ്റ്ററന്റ് പെട്ടെന്നൊന്നും സംഭവിക്കാൻ സാധ്യതയുമില്ല. അങ്ങനെയാണ് ഊട്ടുപുര എന്ന ആശയത്തിൽ എത്തിയത്. എന്റെ വീട്ടിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. സഹായത്തിന് ആളുകൾ ഉണ്ടെങ്കിലും മെനു തീരുമാനിക്കുന്നതും പാചകം ചെയ്‌യുന്നതുമെല്ലാം ഞാൻ തന്നെയാണ്. ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് ഉപഭോക്താവ് തന്നെയാണ് ഭക്ഷണം എടുത്തുകൊണ്ടു പോകുന്നത്. അരമണിക്കൂർ കൊണ്ട് എല്ലാം വിറ്റു തീരാറുണ്ട്. ഓണം, വിഷു തുടങ്ങിയ ആഘോഷദിനങ്ങളിൽ തിരക്ക് വളരെ കൂടുതലാണ്. ഞങ്ങൾക്ക് നിലവിൽ ഡെലിവറി ഏജന്റ്സ് ഒന്നുമില്ലെങ്കിലും അതൊന്നും കച്ചവടത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

കേരളീയ വെജിറ്റേറിയൻ വിഭവം എന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് സദ്യയാണ്. സദ്യ നമ്മൾ വിശേഷ ദിവസങ്ങളിൽ മാത്രമാണ് ഉണ്ടാക്കുന്നത്. സദ്യയിൽ ഉൾപ്പെടാത്ത എത്ര വിഭവങ്ങളാണ് നമ്മൾ കഴിക്കുന്നത്. ദിവസേന വയ്‍ക്കുന്ന സാധാരണ കൂട്ടാനും ഉപ്പേരിയ്‍ക്കും പലഹാരത്തിനുമൊന്നും സദ്യയുടെ ആഡംബരം ഇല്ലല്ലോ. അതെല്ലാം പരിചയപ്പെടുത്തണം എന്നതായിരുന്നു എന്റെ ഉദ്ദേശം. കഞ്ഞിയും പറയും ചമ്മന്തിയും ചുട്ടപപ്പടവും എല്ലാം അതിൽ ഉൾപ്പെടുത്തും. സീസണൽ ഫുഡ് മാത്രമേ ഊട്ടുപുരയിൽ ഉണ്ടാക്കാറുള്ളൂ. ഇതിനെല്ലാം ഒരുപാട് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ഭക്ഷണമെന്നാൽ ഊർജ്ജമാണ്. അതൊരിക്കലും വയറിന് ഭാരമായി തോന്നരുത്. പാചകത്തിന് ഉപയോഗിക്കുന്ന പൊടികളെല്ലാം ഞാൻ തന്നെ തയ്‌യാറാക്കുന്നതാണ്. എണ്ണകളുടെയും പച്ചക്കറികളുടെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena
ഉണ്ടപുട്ട്

എന്റെ കസ്റ്റമേഴ്സിൽ മലയാളികളും ധാരാളമുണ്ട്, മലയാളികൾ അല്ലാത്തവരുമുണ്ട്. മുംബൈ നഗരത്തിൽ ധാരളം രുചിവൈവിധ്യങ്ങളുണ്ടെങ്കിലും വല്ലപ്പോഴുമെങ്കിലും സ്വന്തം നാടിന്റെ വീടിന്റെ രുചി ആസ്വദിക്കണമെന്ന് തോന്നാത്തവരില്ല. അതുപോലെ കേരള ഭക്ഷണം എന്ന് പറഞ്ഞാൽ സദ്യയും നോൺവെജ് വിഭവങ്ങളും മാത്രമാണെന്ന് മലയാളികൾ അല്ലാത്തവർക്കിടയിൽ തെറ്റിദ്ധാരണയുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, കേരള ഫുഡ് എന്നാൽ നോൺവെജാണ് പ്രധാനം, നിങ്ങൾ വെജ് വിഭവങ്ങൾ മാത്രം തുടങ്ങിയാൽ എന്താണ് കാര്യമെന്ന്. ആ ധാരണകൾ തിരുത്തേണ്ടതുണ്ട്. തനതായ ആഘോഷിക്കപ്പെടാത്ത കേരളീയ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുക എന്നതാണ് ഊട്ടുപുരയുടെ ലക്ഷ്യം. പച്ചക്കറികളുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചാണ് എന്റെ പാചക പരീക്ഷണങ്ങൾ.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena
ഊട്ടുപുരയെക്കുറിച്ച് കരീന കപൂർ പങ്കുവച്ച ചിത്രം

Content Highlights: Marina Balakrishnan Interview, thatthalasserygirl, Oottupura, online food delivery in Mumbai, Kerala Food, Kerala Nadan, Indian cuisine, Food Lovers In India

Previous Post

സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനം ഉന്നയിക്കുന്നത്‌-കെ.കെ രമ

Next Post

സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി വീണ ജോര്‍ജ്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
23
Next Post
സ്ത്രീകളുടെ-ആരോഗ്യം-സമൂഹത്തിന്റെ-ഉത്തരവാദിത്തം:-മന്ത്രി-വീണ-ജോര്‍ജ്

സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി വീണ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.