ഊണ് കേമമാക്കാൻ തവയിൽ പൊരിച്ച മീൻ തയ്യാറാക്കിയാലോ
ചേരുവകൾ
- നല്ല മാംസമുള്ള മീൻ- 250 ഗ്രാം
- മുളക് പേസ്റ്റ്- 40 ഗ്രാം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 10 ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ കഷണങ്ങളാക്കി പുറമേ ഒന്ന് വരഞ്ഞ് മാറ്റി വയ്ക്കാം. മുളക് പേസ്റ്റ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ഒരു പാനിൽ ചെറുതീയിൽ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇനി ഈ കൂട്ട് മീനിൽ മാരിനേറ്റ് ചെയ്ത ശേഷം മീൻ തവയിൽ ഫ്രൈ ചെയ്തെടുക്കാം.
Content Highlights: fish tawa fry for lunch recipe