തണ്ടൂരി ചിക്കനും ബീഫുമൊക്കെ സാധാരണമാണ. എങ്കിൽ അൽപം വ്യത്യസ്തമായ ചെമ്മീൻ തണ്ടൂരി തയ്‌യാറാക്കിയാലോ
ചേരുവകൾ
- ചെമ്മീൻ- 250 ഗ്രാം
- കട്ടത്തൈര്- 50 ഗ്രാം
- മുളകുപൊടി- 10 ഗ്രാം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അഞ്ച് ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
- ഗരം മസാല- അഞ്ച് ഗ്രാം
- കടുക് എണ്ണ- 20 മില്ലി ലിറ്റർ
തയ്‌യാറാക്കുന്ന വിധം
ചെമ്മീൻ കഴുകി വൃത്തിയാക്കുക. ഒരു പാനിൽ കടുകെണ്ണ ചൂടാക്കണം. ഇതിലേക്ക് മുളകുപൊടി ഇട്ട് ചൂടാകുമ്പോൾ തീ കെടുത്താം. ഇനി ഒരു ബൗളിൽ മുളകുപൊടി മികസും ചെമ്മീൻ ഒഴികെയുള്ള ബാക്കി ചേരുവകളും ചേർത്തിളക്കാം. ഇത് ചെമ്മീനിൽ പുരട്ടി മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ വയ്‍ക്കാം. ശേഷം ഓവനിൽ വച്ച് പാകം ചെയ്തെടുക്കാം.
Content Highlights: prawns tandoori recipe