ന്യൂഡൽഹി: സോയാ മിൽക്കും ബദാം മിൽക്കുമെല്ലാം പാൽ ആയി കണക്കാക്കാമോ എന്ന വിഷയം ഡൽഹി ഹൈക്കോടതി പരിശോധിക്കുന്നു. ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.), സോയ മിൽക്ക് വിൽക്കുന്ന ഹെർഷെ ഉൾപ്പെടെ വിവിധ കമ്പനികൾക്കും നോട്ടീസയച്ചിട്ടുണ്ട്.
സോയ, ബദാം തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളെ പാലായോ പാലുത്പന്നങ്ങളായ പനീർ, തൈര് തുടങ്ങിയവയായോ കണക്കാക്കരുതെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. താത്പര്യം തോന്നുന്ന വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേസ് സെപ്റ്റംബർ 14-ന് കേൾക്കാൻ തീരുമാനിച്ചു.
Content Highlights: The Delhi High Court is examining whether soy milk and almond milk can be considered as milk