പലതരം ഡ്രൈഫ്രൂട്ടുകളും തണ്ണി മത്തനും ചേർന്ന വാട്ടർ മെലോൺ ഡ്രൈഫ്രൂട്ട് പഞ്ച് തയ്യാറാക്കിയാലോ
ചേരുവകൾ
- തണ്ണിമത്തൻ കാമ്പ്- 700 മില്ലി
- ആൽണണ്ട്- 40 ഗ്രാം
- ഡേറ്റ്സ്- 40 ഗ്രാം
- പിസ്ത- 40 ഗ്രാം
- കശുവണ്ടി- 40 ഗ്രാം
- മല്ലിയില- അഞ്ചെണ്ണം
- നാരങ്ങാ നീര്- മൂന്ന് ടേബിൾ സ്പൂൺ
- ബ്ലാക്ക് സാൾട്ട്- ഒരു ടേബിൾസ്പൂൺ
- ബ്രൗൺ ഷുഗർ- 80 ഗ്രാം
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒരു ഗ്രൈൻഡറിൽ നന്നായി അരച്ചെടുക്കുക. ഇനി പാത്രത്തിലേക്ക് മാറ്റി പത്തോ പതിനഞ്ചോ എൈസ്ക്യൂബുകൾ ഇടാം. ഇനി ഗ്ലാസിലേക്ക് പകർന്ന് തണുപ്പോടെ കുടിക്കാം
Content Highlights: Watermelon and Dry Fruit Punch Recipe