‘രണ്ടാം ലോകമഹായുദ്ധത്തിലെ ജർമൻ ഇൻസെന്റിയറി ബോംബ്, 100 ശതമാനം സത്യം’ എന്ന പോസ്റ്റുമായി ഈ മാസം 18നാണ് വില്യംസിന്റെ പോസ്റ്റ് ഈ-ബേയിൽ പ്രത്യക്ഷപ്പെട്ടത്. രസകരമായ കാര്യം 15 യൂറോ (ഏകദേശം 1400 രൂപ) മാത്രമായി വിലയിട്ടത്. പോസ്റ്റ് കണ്ട മിലിറ്ററി വസ്തുക്കൾ വാങ്ങുന്നതിൽ തല്പരനായ റാൽഫ് ഷെർവിൻ അത് നിർവീര്യമാക്കാത്ത ബോംബാണ് എന്ന് പെട്ടന്ന് മനസ്സിലായി. ഉടനെ വില്യംസിന്റെ നമ്പറിലേക്ക് ഇത് നിർവീര്യമാകാത്ത ബോംബാണ് എന്ന് വ്യകത്മാക്കി ഷെർവിൻ മെസേജ് അയച്ചു. പക്ഷെ ഉത്തരവാദിത്തമുള്ള പ്രതികരണമല്ല വില്യംസിൽ നിന്നും ലഭിച്ചത്. അദ്ദേഹം അത് ഗൗനിച്ചില്ല.
“അദ്ദേഹം (വില്യംസ്) ഉടനെ പോസ്റ്റ് പിൻവലിക്കുകയും പൊലീസിനെ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ ആ വിഡ്ഢി എന്നെ പൂർണ്ണമായും അവഗണിക്കുകയും പിന്നെയും ബോംബ് വിൽക്കാൻ ശ്രമിച്ചു. ആരെങ്കിലും അത് വാങ്ങിയാൽ അയാൾ എന്തുചെയ്യും? ബബിൾ റാപ്പിൽ മൂടി ഒരു കവറിൽ ഇട്ട് ബോംബ് ആയച്ചുകൊടുക്കുമോ? ഷെർവിൻ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.
“ഞാൻ ഓൺലൈനിൽ ഹാംപ്ഷയർ പോലീസിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് അവർ ഇബേയുമായി ബന്ധപ്പെട്ടുവെന്നും പരസ്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ ബോംബ് പൊട്ടി ഒരു കുടുംബം ഈ ലോകത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടതിനെക്കുറിച്ച് ഞാൻ തന്നെ വായിക്കേണ്ടി വന്നേനെ” ഷെർവിൻ കൂട്ടിച്ചേർക്കുന്നു.
വില്യംസിന്റെ സ്ഥലത്ത് എത്തിയ പോലീസുകാർ 50 മീറ്റർ ചുറ്റളവിൽ വേലി കെട്ടുകയും ചുറ്റുമുള്ള വീടുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. വിദഗ്ധർ ബോംബ് നിർവീര്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ്.