കരിമീൻ നാടൻ രീതിയിൽ കുടംപുളിയിട്ട് വറ്റിച്ച് വച്ചാലോ, ഊണിന് വേറൊരു കറി വേണ്ട.
ചേരുവകൾ
- കരിമീൻ, വലുത്- രണ്ട്, കഷണങ്ങളാക്കിയത്
- വെളിച്ചെണ്ണ- ഒരു ടേബിൾസ്പൂൺ
- ഉലുവ, കടുക്- അൽപം
- കറിവേപ്പില- ഒരു തണ്ട്
- സവാള- രണ്ട്
- ഇഞ്ചി- നുറുക്കിയത്, അര ടീസ്പൂൺ
- പച്ചമുളക്- രണ്ട്
- മുളകുപൊടി- ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
- കുടംപുളി- രണ്ട്
- ഉപ്പ്- പാകത്തിന്
- വെള്ളം
തയ്‌യാറാക്കുന്ന വിധം
മൺചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഉലുവയും കടുകും കറിവേപ്പിലയുമിട്ട് താളിക്കുക. ഇനി സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റാം. നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇനി കുടംപുളി കീറിയതും ഉപ്പും പാകത്തിന് വെള്ളവും ചേർക്കാം. ഇതിലേക്ക് മീൻ കഷണങ്ങളിട്ട് മൂടിവച്ച് വേവിക്കുക.
Content Highlights: Karimeen kudampuli ittathu Kerala nadan food recipe