കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് നാല് മരണംകൂടി. എറണാകുളം, കോട്ടയും ജില്ലകളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. ഇവരിൽ രണ്ടുപേർ എറണാകുളം സ്വദേശികളാണ്. പത്തനംതിട്ട സ്വദേശികളാണ് മരിച്ച മറ്റുരണ്ടു പേർ. പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേരിൽ ഒരാൾ എറണാകുളത്തെ ആശുപത്രിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളേജിലുമാണ് മരിച്ചത്.
എറണാകുളം ജില്ലയിൽ നിലവിൽ സർക്കാർ- സ്വകാര്യ ആശുപത്രികളിലായാണ് ബ്ലാക്ക് ഫംഗസ് ബാധിതർക്കുള്ള ചികിത്സ നടത്തുന്നത്. വരുംദിവസങ്ങളിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിതർക്ക് ഒരു സ്ഥലത്ത് ചികിത്സയും ശസ്ത്രക്രിയയും നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
Content Highlights:Two more black fungus deaths in Kerala