ഒരു ദേശീയ ക്രിക്കറ്റ് ടീമിലെ കളിക്കാരന് തങ്ങളുടെ ടീമിന് സ്പോൺസർമാരെ വേണമെന്നും തങ്ങളുടെ കേടായ ഷൂ നന്നാക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും പറയേണ്ടി വരുന്ന സാഹചര്യം അവിശ്വസനീയമായി തോന്നാം. എന്നാൽ സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാൻ റയാൻ ബർൾ ഇത്തരമൊരു ആവശ്യം സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുകയാണ്.
തന്റെ കേടായ ഷൂവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദേശീയ ടീമിന് സ്‌പോൺസർഷിപ്പ് തേടിക്കൊൺണ്ടുള്ള റയാൻറെ ട്വീറ്റ്.
“ഞങ്ങൾക്ക് ഒരു സ്പോൺസറെ ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ. അങ്ങനെയാണെങ്കിൽ ഓരോ സീരീസിനുശേഷവും ഞങ്ങളുടെ ഷൂസ് വീണ്ടും വീണ്ടും ഒട്ടിച്ചു ചേർക്കേണ്ടി വരില്ല” റയാന്റെ ട്വീറ്റിൽ പറയന്നു.
Any chance we can get a sponsor so we don’t have to glue our shoes back after every series @newbalance @NewBalance_SA @NBCricket @ICAssociation pic.twitter.com/HH1hxzPC0m
— Ryan Burl (@ryanburl3) May 22, 2021
സാമ്പത്തിക പരിമിതികളും ഫീൽഡിലെ പ്രകടനത്തിലെ പിന്നോട്ട് പോക്കും കാരണം സിംബാബ്വെ കുറച്ച് കാലമായി പിറകിലാണ്. ഈ മാസം ആദ്യം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 0-2 ന് അവർ പരാജയപ്പെട്ടു.
ഏപ്രിൽ 25 ന് സിംബാബ്‌വെയും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ടി 20 യിലാണ് ബർളിനെ അവസാനമായി കണ്ടത്. ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്തില്ലെങ്കിലും, നാല് ഓവർ പന്തെറിഞ്ഞ് 33 റൺസ് വിട്ടുകൊടുത്തു.
Read More: ഐപിഎല്‍ നടത്തുന്നതിനായി ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല: ഇസിബി
2017 ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ബർൾ മൂന്ന് ടെസ്റ്റുകളും 18 ഏകദിനങ്ങളും 25 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മിഡിൽ ഓർഡർ ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ് സ്പിന്നറുമായ അദ്ദേഹം മൂന്ന് ഫോർമാറ്റുകളിലുമായി 660 റൺസ് നേടിയിട്ടുണ്ട്.
The post സിംബാബ്വെ ടീമിന് സ്പോൺസറെ ലഭിക്കുമോ; കേടായ ഷൂവിന്റെ ചിത്രം പങ്കുവച്ച് റയാൻ ബർൾ appeared first on Indian Express Malayalam.