മിലിന്ദ് സോമൻ പ്രായത്തെ തോൽപ്പിക്കുന്നത് കൃത്യമായ ഫിറ്റ്നെസ്സ് പ്ലാനും ഡയറ്റും കൊണ്ടാണ്. മോഡലും അഭിനേതാവുമായ മിലിന്ദ് കോവിഡിൽ നിന്ന് മുക്തി നേടിയിരിക്കുകയാണ്. തന്റെ ദിവസേനയുള്ള ഭക്ഷണരീതി വ്യക്തമാക്കിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
രാവിലെ എഴുന്നേറ്റാൽ അധികം തണുക്കാത്ത വെള്ളം 500 മില്ലി കുടിക്കും. 10 മണിക്ക് ബ്രേക്ക്ഫാസ്റ്റാണ്. അൽപ്പം നട്സ്, ഒരു പപ്പായ അല്ലെങ്കിൽ അതാത് കാലങ്ങളിൽ ലഭിക്കുന്ന പഴങ്ങൾ കഴിക്കും.
രണ്ട് മണിക്കാണ് ഉച്ചഭക്ഷണം ചോറും ദാൽ കിച്ചടിയും ഒപ്പം പച്ചക്കറികളും. പ്ലേറ്റിൽ ഒരു ഭാഗം ചോറും പരിപ്പും, രണ്ട് ഭാഗം പച്ചക്കറിയുമായിരിക്കും.. ഇതോടൊപ്പം രണ്ട് സ്പൂൺ നെയ്യുമുണ്ടാക്കും. ചോറില്ലെങ്കിൽ ആറ് ചപ്പാത്തി കഴിക്കും. മാസത്തിൽ ഒരിക്കൽ ചിക്കൻ, മട്ടൻ, മുട്ട എന്നിവ ചെറിയ ഒരു കഷ്ണം കഴിക്കും
അഞ്ച് മണിക്ക് ശർക്കര ചേർത്ത കട്ടൻച്ചായ
രാത്രി ഒരു പ്ലേറ്റ് പച്ചക്കറി, വിശപ്പ് അധികമാണെങ്കിൽ കിച്ചടി. രാത്രി നോൺവെജ് കഴിക്കാറേയില്ല. കൃത്യം 7 മണിക്ക് അത്താഴം കഴിക്കാൻ താരം മറക്കാറില്ല
കിടക്കാൻ പോവുന്നതിന് മുന്നേ മഞ്ഞൾ ഇട്ട് തിളപ്പിച്ച വെള്ളം, മധുരത്തിന് അൽപ്പം ശർക്കരയും. മധുരത്തിന് വേണ്ടി പരമാവധി ശർക്കരയെയാണ് ആശ്രയിക്കുക.
ഫാസ്റ്റ ഫുഡ്, റിഫൈൻഡ് ഓയിൽ, കൂൾ ഡ്രിംഗ്സ് എന്നിവയോട് താരം അകന്ന് നിൽക്കുകയാണ് പതിവ് അതേ പോലെ തണുത്ത് വെള്ളവും കുടിക്കാറില്ല. മദ്യപാനം വർഷത്തിൽ ഒന്നോ രണ്ടോ വട്ടം അതും ഒരു ഗ്ലാസ് മാത്രം.
താരത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ച് പറ്റി നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു
Content Highlights: Milind soman Food Chart