നെല്ലിക്കയും തേനും ധാരാളം പോഷകഗുണങ്ങളുള്ളവയാണ്. ദിവസവും ഒരു പച്ച നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ അതിന്റെ രുചി ഇഷ്ടമാകാത്തവർക്ക് നെല്ലിക്ക ജ്യൂസാക്കി കഴിക്കാം. ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ചെറുപ്പം നിലനിർത്താൻ നല്ലതാണ് നെല്ലിക്ക. ചുളിവുകൾ വീഴാത്ത സുന്ദര ചർമത്തിനും മുടി നരയ്‍ക്കുന്നത് തടയാനും നെല്ലിക്ക സഹായിക്കും. തേൻ പ്രതിരോധ ശക്തികൂട്ടാനും അണുബാധകൾ തടയാനും വളരെ നല്ലതാണ്. തേനും നെല്ലിക്കയും ചേർന്ന അടിമുടി ആരോഗ്യം തരുന്ന ജ്യൂസ് പരീക്ഷിച്ചാലോ
ചേരുവകൾ
- നെല്ലിക്ക- നാലെണ്ണം
- തേൻ- രണ്ട് ടീസ്പൂൺ
- വെള്ളം- പാകത്തിന്
തയ്‌യാറാക്കുന്ന വിധം
നെല്ലിക്ക കുരുനീക്കി പാകത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇതിലേക്ക് തേൻ ചേർത്ത് കുടിക്കാം. തണുപ്പിച്ചും കുടിക്കാം. രണ്ട് ദിവസം വരെ ഈ ജ്യൂസ് കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാനാവും.
Content Highlights: honey gooseberry juice healthy recipe