കോഴിക്കോട്: കോൺഗ്രസിൽ തലമുറമാറ്റം വേണമെന്നും ഞാൻ മാറിനിൽക്കാൻ തയ്യാറാണെന്നും കെ. മുരളീധരൻ എം.പി. എനിക്ക് സ്ഥാനമാനങ്ങൾ ഒന്നും വേണ്ട. തനിക്ക് തന്റെകാര്യം മാത്രമേപറയാൻ കഴിയുകയുള്ളൂവെന്നും കെ. മുരളീധരൻ കോഴിക്കോട് പറഞ്ഞു.
സംഘടനാതലത്തിൽ മൊത്തം അഴിച്ചുപണി വേണം. തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവെക്കുന്നത് ശരിയല്ലെന്നും മുരളീധരൻചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട് വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. 24 ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാവും. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല, പിന്നയാണോ പിണറായി വിജയനെന്നും മുരളി ചോദിച്ചു.