കൊവിഡ്-19 നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുകയും ടിഷ്യു തകരാറിനും ആമാശയത്തിലെ വീക്കം ഉണ്ടാക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു. ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ദഹനവ്യവസ്ഥയിലൂടെ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും രോഗശാന്തിയും സുഖവും നിങ്ങളുടെ ശരീരത്തിന് നൽകുകയും ചെയ്യുന്നു.
ജ്യൂസുകൾ രക്തത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതിനാൽ തൽക്ഷണം ഊർജ്ജസ്വലത അനുഭവപ്പെടുന്നതിനുള്ള മികച്ച മാർഗമാണ് ഇവ കുടിക്കുക എന്നത്. അതിനാൽ വേഗത്തിൽ കൊവിഡിന് നിന്ന് ആരോഗ്യം വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നു.
പച്ചക്കറി, പഴങ്ങൾ എന്നിവയുടെ ജ്യൂസുകൾ ദിവസത്തിൽ രണ്ട്-മൂന്ന് തവണ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും ശരീര വീക്കം കുറയ്ക്കുകയും ചെയ്യും. കൊവിഡിൽ നിന്ന് കരകയറുന്ന രോഗികൾക്ക് കുടിക്കുവാൻ പരിഗണിക്കാവുന്ന 6 ജ്യൂസുകളുടെ ഒരു ലിസ്റ്റ് ഇതാ.
തക്കാളി പുതിന ജ്യൂസ്
തക്കാളി പുതിന ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വീട്ടിൽ തക്കാളി ജ്യൂസ് ഉണ്ടാക്കാൻ 4 തക്കാളി 8-10 പുതിനയില ചേർത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ അടിച്ചെടുക്കുക. കുറച്ച് ഉപ്പ്, നാരങ്ങ, കുരുമുളക് എന്നിവ ചേർക്കുന്നത് ജ്യൂസിന്റെ രുചിയും പോഷണവും വർദ്ധിപ്പിക്കാൻ സഹായിക്കും.
കാരറ്റ്, ബീറ്റ്റൂട്ട്, നെല്ലിക്ക, ഇഞ്ചി ജ്യൂസ്
കാരറ്റും ബീറ്റ്റൂട്ടും ശരീരത്തിന്റെ ദുഷിപ്പുകളെ ഇല്ലാതാക്കാനും കരൾ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. ഈ ജ്യൂസ് ഉണ്ടാക്കാൻ, 2 അരിഞ്ഞ കാരറ്റ്, 1 ബീറ്റ്റൂട്ട്, 2 നെല്ലിക്ക, 1 ഇഞ്ച് ഇഞ്ചി കഷ്ണം എന്നിവ ഒരുമിച്ച് ചേർത്ത് മിശ്രിതമാക്കുക. കുറച്ച് നാരങ്ങ നീര് അതിലേക്ക് ചേർക്കുക, ജ്യൂസ് കുടിക്കാൻ തയ്യാറാണ്.
മൂസമ്പി, പൈനാപ്പിൾ, ഗ്രീൻ ആപ്പിൾ
വിറ്റാമിൻ സി, കാൽസ്യം എന്നിവയുടെ കലവറയാണ് ഈ ജ്യൂസ്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ജ്യൂസ് തയ്യാറാക്കുവാൻ 2 മൂസമ്പി, 250 ഗ്രാം പൈനാപ്പിൾ, അരിഞ്ഞ ഗ്രീൻ ആപ്പിൾ എന്നിവ ഒരിമിച്ച് ചേർത്ത് അടിച്ചെടുക്കുക. നിങ്ങൾക്ക് കുറച്ച് കല്ലുപ്പും അതിലേക്ക് ചേർക്കാം.
കിവി, സ്ട്രോബെറി, ഓറഞ്ച്
ഈ ജ്യൂസ് ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതുമാണ്. ഇത് രക്തസമ്മർദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും കൂടുതൽ രോഗങ്ങൾ പിടിപ്പെടുന്നത് തടയുന്നതിനും സഹായിക്കുന്നു. ഈ ജ്യൂസ് ഉണ്ടാക്കാൻ 1 കപ്പ് സ്ട്രോബെറി, 2 കിവി പഴങ്ങൾ തൊലി കളഞ്ഞത്, 1 ഓറഞ്ച്, അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് യോജിപ്പിക്കുക.
മഞ്ഞൾ, ഇഞ്ചി, നാരങ്ങ, ഓറഞ്ച്
ഈ ഘടകങ്ങളെല്ലാം ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളും വീക്കം തടയുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നിറഞ്ഞതാണ്. ജ്യൂസ് ഉണ്ടാക്കാൻ, എല്ലാ ചേരുവകളും ചേർത്ത് മിശ്രിതമാക്കുക. ജ്യൂസ് കുടിക്കാൻ തയ്യാറാണ്.
വെള്ളരിക്ക, ചീര, സെലറി, ഇഞ്ചി, നാരങ്ങ
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ പച്ച ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഇത് വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ജ്യൂസ് ഉണ്ടാക്കാൻ, 2 തൊലി കളഞ്ഞ വെള്ളരി, 100 ഗ്രാം ചീര ഇല, 4 സെലറി തണ്ടുകൾ, ഒരു ഇഞ്ച് കഷണം ഇഞ്ചി എന്നിവ ഒരുമിച്ച് ചേർത്ത് മിശ്രിതമാക്കുക. നിങ്ങൾക്ക് കുറച്ച് നാരങ്ങ നീരും ഇതിലേക്ക് ചേർക്കാം.