തിരുവനനന്തപുരം: സിപിഎംമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി പാർട്ടിസെക്രട്ടേറിയറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കുമെന്നാണ് സിപിഎം നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്സണൽ സ്റ്റാഫുകളുടേയും കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കുന്നത്.
പാർട്ടി അംഗങ്ങളായ, പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങൾ പാർട്ടിയുടെ അനുമതിയോടെ നടത്താൻ പാടുള്ളു എന്ന കർശന നിർദേശം ഉണ്ട്.
പേഴ്സണൽ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച്കൃത്യമായ ധാരണയുണ്ടാകണമെന്നും നിർദേശമുണ്ട്.പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്സണൽ സ്റ്റാഫായി നിയമനം നൽകാവു. സർക്കാർ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ സ്റ്റാഫിലേക്ക് വരുമ്പോൾ പ്രായപരിധി 51 വയസായിരിക്കണം എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച നിലപാട് സ്വീകരിച്ചത്.
Content Highlight: CPM Instruction Related to Personal Staff of Minister