മെയ് 21 വെള്ളിയാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. മെയ് 25 ചൊവ്വാഴ്ച വരെ ഇടുക്കി ജില്ലയിലെ യെല്ലോ അലേര്‍ട്ട് തുടരും. മെയ് 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലും കോട്ടയം ജില്ലയിൽ യെല്ലോ അലേര്‍ട്ടുണ്ട്. മെയ് 24, 25 തീയതികളിലാണ് എറണാകുളം ജില്ലയിൽ യെല്ലോ അലേര്‍ട്ടുള്ളത്. മെയ് 22 ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മയെ് 23 ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. മെയ് 24, 25 തീയതികളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴ പെയ്യും. മെയ് 25ന് തൃശൂര്‍ ജില്ലയിലും യെല്ലോ അലേര്‍ട്ടുണ്ട്.
Also Read:
കാലാവസ്ഥാ കേന്ദ്രം വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശം അനുസരിച്ച് ഏതെങ്കിലും ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടോ റെഡ് അലേര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല.യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാത്ത മറ്റെല്ലാ ദിവസങ്ങളിലും മറ്റു ജില്ലകളിലും ഗ്രീൻ അലേര്‍ട്ട് മാത്രമാണുള്ളത്. 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലകളിൽ സാധ്യതയുള്ളത്.
Also Read:
കേരളതീരത്തു കൂടി കടന്നുപോയ ടൗട്ടേ ചുഴലിക്കാറ്റിൻ്റെ പ്രഭാവം അവസാനിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് കേരളത്തിൽ വീണ്ടും ശക്തമായ മഴ തുടങ്ങുന്നത്. മെയ് അവസാന വാരത്തോടു കൂടി കേരളത്തിൽ മൺസൂൺ എത്തുമെന്നും പ്രവചനമുണ്ട്. അതേസമയം, നിലവിൽ ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറുമെന്നും ഇതിൻ്റെ ഭാഗമായി കേരളത്തിൽ ഉള്‍പ്പെടെ കനത്ത മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.