കോഴിക്കോട്: താൻ കേട്ടത് സത്യമാണെങ്കിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ.ഖാദറിന് അടിയന്തര സുരക്ഷ ഏർപ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യർ.
അദ്ദേഹത്തിന്റേതെന്ന പേരിൽ കടുത്ത ഇസ്രായേൽ അനുകൂലമായ നിലപാടുകളുള്ള വോയ്സ് ക്ലിപ് പ്രചരിക്കുന്നുണ്ടെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേ സമയം സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് കെ എൻ എ ഖാദർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വാട്സാപ്പ് ഗ്രൂപ്പുകളിൽ തന്റെ പേരിൽ വോയിസ് മെസ്സേജുകൾ ഷെയർ ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള വോയിസ് ക്ലിപ്പാണ് പ്രചരിക്കുന്നത്. ഗ്രൂപ്പുകളുടെയും ഷെയർ ചെയ്ത ആളുടെയും നമ്പർ കാണത്തക്കവിധം സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് പരാതി നൽകിയത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ എൻ എ ഖാദർ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.