തിരുവനന്തപുരം: കെ.കെ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായേക്കും. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് കെ.കെ. രാഗേഷ്.
രാജ്യസഭാഗം എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കെ.കെ. രാഗേഷ് കാഴ്ചവച്ചത്. രാജ്യതലസ്ഥാനത്ത് നടന്ന കർഷകസമരം ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.
അതേസമയം പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടർന്നേക്കുമെന്നാണ് വിവരം.
Content Highlights: K K Ragesh will be the private secretary of CM Pinarayi Vijayan